Section

malabari-logo-mobile

ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുകാരന് കൊറോണ; രോഗബാധിതരുടെ എണ്ണം 6

HIGHLIGHTS : കൊച്ചി: ഇറ്റലിയില്‍ നിന്ന് കൊച്ചയിലെത്തിയ മൂന്ന് വയസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി. കുട്ടിയുടെ അച്...

കൊച്ചി: ഇറ്റലിയില്‍ നിന്ന് കൊച്ചയിലെത്തിയ മൂന്ന് വയസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി. കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബം കൊച്ചിയിലെത്തിയത്. രാവിലെ 6.30 ന് ദുബായ് -കൊച്ചി EK 503 വിമാനത്തിലാണ് ഇവരെത്തിയത്. ഈ വിമാനത്തില്‍ എത്തിയവരെയെല്ലാം പരിശോധിക്കും. എയര്‍പോര്‍ട്ടില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പനി കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

കൊറോണ ബാധ സ്ഥിരീകരിച്ച പത്തനംത്തിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. അതെസമയം എസ്എസ്എല്‍സി പരീക്ഷകള്‍ നടത്തും. ആശുപത്രിയില്‍ കഴിയുന്ന ആളുകളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രോഗബാധ സംശയത്തെ തുടര്‍ന്ന് ഇടുക്കിയില്‍ 12 പേര്‍ നിരീക്ഷണത്തിലാണ്. കോട്ടയം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പത്തനംതിട്ട ജില്ലയില്‍ 158 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!