HIGHLIGHTS : Consideration of bail application postponed; Bobby Chemmannur to remain in jail
കൊച്ചി:നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചു. ബോബിക്ക് ഒരു പ്രത്യേക പരിഗണനയുമില്ലെന്നും സാധാരണക്കാരെ പോലെ ജാമ്യഹര്‍ജി ലഭിച്ചാല്‍ നാലു ദിവസം കൊണ്ടേ നടപടികള്‍ പൂര്‍ത്തിയാക്കൂ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.പൊതുഇടങ്ങളില്‍ ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ബോബി നടത്തരുതായിരുന്നെന്നും കോടതി പരാമര്‍ശിച്ചു. ഇതിനോട്, ഇനി ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് ബോബിയോട് താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയെ അറിയിച്ചു.
ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാട് ചൊവ്വാഴ്ചയ്ക്കകം അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു രാവിലെയാണ് ബോബിയുടെ അഭിഭാഷകര്‍ ജമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കാക്കനാട് ജില്ലാ ജയിലിലാണ് നിലവില്‍ ബോബി റിമാന്‍ഡില്‍ കഴിയുന്നത്.