തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട്; രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ്

ദോഹ :ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്കു കാരണം അവരടു മൃദുഹിന്ദുത്വ നിലപാടെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു.

 

ഖത്തറില്‍ നടന്ന കെഎംസിസിയുടെ വേദിയില്‍ വെച്ചായിരുന്ന കോണ്‍ഗ്രസിനെ ഫൈസല്‍ ബാബു കടന്നാക്രമിച്ചത്. കോണ്‍ഗ്രസിന് എവിടയാണ് പിഴച്ചതെന്ന് ഭോപ്പാലിലെ ദിഗ് വിജയ്‌സിങ്ങിന്റെ തോല്‍വിയിലുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് വിമര്‍ശനം തുടങ്ങിത്. താനുമൊരു ഹിന്ദുവാണ് എ്ന്ന പറയാനുള്ള ് വ്യഗ്രതയാണ് ദിഗ് വിജയ്‌സിങ്ങിന്റെ പ്രചരണത്തിലുണ്ടായിരുന്നത്. തെരഞ്ഞടുപ്പ് പ്രചരണ ചുമതല കമ്പ്യൂട്ടര്‍ സ്വാമിയെന്ന ഹിന്ദുത്വ വദിക്ക് നല്‍കി. ഒറിജിനില്‍ ഡ്യുപ്ലിക്കേറ്റ് ഹിന്ദുത്വ ബ്രാന്റുകള്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ ജനം ഒറിജനിലായ പ്രഗ്യസിങ് ഠാക്കുറിനെ തെരഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.

 

യൂത്ത് ലീഗിന്റെ അഖിലേന്ത്യ ജനറല്‍ സക്രട്ടറി സി.കെ സുബൈര്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കയായിരുന്നു ഫൈസല്‍ ബാബുവിന്റെ കോണ്‍ഗ്രസിനെതിരയുള്ള പരാമര്‍ശങ്ങള്‍.

രാജ്യത്ത് ഇടുതപക്ഷം കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്നാണ് അവരുടെ മൃദസമീപനം. ഇതേ ആരോപണമാണ് കോണ്‍്രസിന്റെ സഖ്യകക്ഷിയായ മുസ്ലീംലീഗിന്റെ യുവജനവിഭാഗം ഉയര്‍ത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top