കേരള വനിതാ കമ്മിഷനും ചോറോട് കാളിദാസ സോഷ്യോ-കള്‍ച്ചറല്‍ സെന്ററും സംയുക്തമായി പ്രീ ആന്‍ഡ് പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് നടത്തി. ചോറോട് സര്‍വീസ് സഹകരണ ബാങ്കിലെ എം. ദാസന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ലളിത ഗോവിന്ദാലയം, കെ.കെ. റിനീഷ്, ജിഷ പനങ്ങാട്ട്, സിഡിപിഒ എം.ടി. ശോഭന, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ. അനിത, കാളിദാസ സോഷ്യോ- കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി കെ. സുരേഷ് ബാബു,
കാളിദാസ സോഷ്യോ-കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് കെ. ഷീല എന്നിവര്‍ സംസാരിച്ചു. കുടുംബകോടതി അഡീഷണല്‍ കൗണ്‍സിലര്‍ കെ.ബി. സ്മിത ക്ലാസെടുത്തു.




