Section

malabari-logo-mobile

കേന്ദ്ര വാര്‍ത്താ മന്ത്രായത്തിന്റെ അംഗീകാരമുള്ള കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികളായി

HIGHLIGHTS : Com India, which is approved by the Central Ministry of Information, has become the new office-bearers

കൊച്ചി: കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായത്തിന്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ മീഡിയ കൂട്ടയ്മയായ കോണ്‍ഫിഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) പ്രസിഡന്റായി സാജ് കുര്യനെയും (സൗത്ത് ലൈവ് ) . ജനറല്‍ സെക്രട്ടറിയായി കെ.കെ ശ്രീജിത്ത് (ട്രൂവിഷന്‍ ന്യൂസ്) ട്രഷററായി ബിജുനു ( കേരള ഓണ്‍ലൈന്‍ ) വിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ ;
വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), ജോ. സെക്രട്ടറി കെ.ആര്‍.രതീഷ് (ഗ്രാമജ്യോതി)

എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷാജന്‍ സ്‌കറിയാ (മറുനാടന്‍ മലയാളി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓണ്‍ലൈന്‍) സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), അബ്ദുല്‍ മുജീബ് (കെ. വാര്‍ത്ത), അജയ് മുത്താന (വൈഗ ന്യൂസ്), ഷാജു (എക്സ്പ്രസ് കേരള), അല്‍ അമീന്‍ (ഇ വാര്‍ത്ത) എന്നിവരെയും തെരഞ്ഞെടുത്തു.

sameeksha-malabarinews

കൊച്ചി ഐ.എം.എ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്. പുതുതായി കോം ഇന്ത്യയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്ക് admin@comindia.org, 4comindia@gmail.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അംഗത്വം നല്‍കുക. നാഷണല്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായ മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അംഗത്വം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
മുന്‍ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെകെഎന്‍ കുറുപ്പ് ആണ് കോം ഇന്‍ഡ്യയുടെ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അധ്യക്ഷന്‍. അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍ സെകന്‍ഡറി ഡയറക്ടറും കേരളാ യൂനിവേഴ്സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉള്‍പ്പെടെ ഏഴ് അംഗ ഗ്രീവന്‍സ് കൗസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.
പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്യം ഉള്‍പ്പെടുന്ന പ്രത്യേക ലീഗല്‍ സെല്ലിന് രൂപം നല്‍കാനും കോം ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡി തീരുമാനിച്ചു. കൊച്ചി ഐഎംഎ ഹൗസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. മലബാറി ന്യൂസ് ഉള്‍പ്പെടെ 30 ന്യൂസ് പോര്‍ട്ടലുകളാണ് നിലവില്‍ കോം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!