Section

malabari-logo-mobile

കൊച്ചിയില്‍ നേവിയുടെ ട്രോണ്‍ വിമാനം തകര്‍ന്നു വീണു

HIGHLIGHTS : കൊച്ചി: കൊച്ചിയില്‍ നേവിയുടെ പൈലറ്റില്ലാത്ത വിമാനം ഡ്രോണ്‍ തകര്‍ന്നു വീണു. കടലില്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന വിമാനമാണ് തകര്‍ന്നത്. റിമോട്ട് ഉപയ...

കൊച്ചി: കൊച്ചിയില്‍ നേവിയുടെ പൈലറ്റില്ലാത്ത വിമാനം ഡ്രോണ്‍ തകര്‍ന്നു വീണു. കടലില്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന വിമാനമാണ് തകര്‍ന്നത്. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഈ വിമാനം നിരീക്ഷണ പറക്കലിനിടെ വില്ലിങ് ടണ്‍ ഐലന്‍ഡില്‍ രണ്ട് ഇന്ധന ടാങ്കുകള്‍ക്ക് ഇടയിലാണ് തകര്‍ന്നു വീണത്.

വന്‍ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. യന്ത്ര തരാറാണ് അപകട കാരണമെന്നാണ് നാവിക സേനയുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാവിക സേനയുടെ വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിമാനം ഇറങ്ങാനിരിക്കെയാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഭവത്തെ ഗൗരവമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുന്നത്.

sameeksha-malabarinews

സംഭവത്തില്‍ നാവിക സേന ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!