HIGHLIGHTS : കൊച്ചി: കുമ്പളം കായലില്‍ വീപ്പിക്കുള്ളില്‍ നിന്ന് അസ്ഥികൂലം കണ്ടെത്തി. വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ഇട്ടടച്ചേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു.
കൊച്ചി: കുമ്പളം കായലില്‍ വീപ്പിക്കുള്ളില്‍ നിന്ന് അസ്ഥികൂലം കണ്ടെത്തി. വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ഇട്ടടച്ചേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു.
വീപ്പയില്‍ നിന്ന് നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ് വീപ്പ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഞ്ചിങ്ങിനിടെ വീപ്പ കരയ്ക്ക് എത്തിക്കുകയായിരുന്നു. ഇതിനുശേഷം വിപ്പയില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങുകയും ഉറുമ്പുകള്‍ പുറത്തു വരികയും ചെയ്തതോടെ പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ചു പരിശേധിച്ചപ്പോഴാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് ഏകദേശം ഒരു വര്‍ഷത്തോളം പഴക്കം ഉള്ളതായി സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.