Section

malabari-logo-mobile

മൈനോറിറ്റി കോച്ചിംഗ് സെന്ററുകളുടെ എണ്ണം  വര്‍ദ്ധിപ്പിക്കും: മന്ത്രി ഡോ.കെ.ടി.ജലീല്‍

HIGHLIGHTS : തൊഴിലന്വേഷകരുടെയും,രക്ഷിതാക് കളുടെയും അപേക്ഷ പരിഗണിച്ചു ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴിലുള്ള മൈനോറിറ്റി കോച്ചിംഗ് സെന്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്...

തൊഴിലന്വേഷകരുടെയും,രക്ഷിതാക് കളുടെയും അപേക്ഷ പരിഗണിച്ചു ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴിലുള്ള മൈനോറിറ്റി കോച്ചിംഗ് സെന്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന്  തദ്ദേശ സ്വയംഭരണ-ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ്  മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു.   തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍  നടന്ന മൈനോറിറ്റി കോച്ചിംഗ് സെന്ററുകളുടെ പ്രിന്‍സിപ്പള്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മൈനോറിറ്റി കോച്ചിംഗ് സെന്ററുകളുടെയും, സബ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍  ആധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കാലാനുസൃതമാക്കുമെന്ന് മന്ത്രി പറഞ്ഞു. വകുപ്പ് സെക്രട്ടറി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ സെക്രട്ടറി ദീലിപ് കുമാര്‍.വി.ആര്‍. സെന്ററുകളുടെ ഗവേണന്‍സ് വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. വകുപ്പ് ഡയറക്ടര്‍ ഡോ. മൊയ്തീന്‍ കുട്ടി.എ.ബി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫസില്‍ എ, ഇന്‍ഫര്‍മേഷന്‍-കം-റിസര്‍ച്ച് ആഫീസര്‍ അപര്‍ണ്ണ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!