തിരൂരങ്ങാടിയില്‍ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി അറനൂറോളം സാന്ത്വനം വളണ്ടയിര്‍മാര്‍

തിരൂരങ്ങാടി : കനത്തമഴയില്‍ വെള്ളവും ചളിയും കയറി വൃത്തികേടായ വീടും പരിസരവും ശുചീകരിക്കാന്‍ കര്‍മ്മനിരതരായിറങ്ങിയ എസ് വൈഎസ് സാന്ത്വനത്തിന്റെ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി.

തിരൂരങ്ങാടി തേഞ്ഞിപ്പലം സോണുകളിലെ അറനൂറോളം വളന്റിയിര്‍മാരാണ് കര്‍മ്മനിരതരായി രംഗത്തെത്തിയത്
ആരോഗ്യവകുപ്പില്‍ നിന്ന് പ്രത്യേകം പരിശീലനം നേടിയവരുടെ നേതൃത്വത്തിലായിരുന്ന ഇവരുടെ പ്രവര്‍ത്തനം.

തിരൂരങ്ങാടിയിലെ പന്താരങ്ങാടി, പതിനാറുങ്ങല്‍, കക്കാട്, വെള്ളിലക്കാട് കാച്ചടി, കൊടിഞ്ഞി ഭാഗങ്ങളിലെ വീടുകളിലാണ് ഇവര്‍ ശുചീകരണപ്രവര്‍ത്തനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top