ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു

ബംഗളൂരു: ബംഗളൂരു കോളേജില്‍ ഓണാഘോഷത്തിനിടെ സംഘര്‍ഷം.
വിദ്യാര്‍ഥിക്ക് കുത്തേറ്റു. ബംഗളൂരു ആചാര്യ നഴ്സിങ് കോളേജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. ആദിത്യ എന്ന മലയാളി വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ കുത്തി പരിക്കേല്‍രപ്പിച്ച നാല് പേര്‍ക്കെതിരെ കേസെടുത്തു.

കോളേജിലെ ഓണാഘോഷത്തിനിടെ അപ്രതീക്ഷിതമായി ആക്രമണവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടാകുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടയിലാണ് ആദിത്യയ്ക്ക് കുത്തേറ്റത്. വയറിനാണ് കുത്തേറ്റത്. ആദിത്യയുടെ കൂടെ താമസിച്ചിരുന്ന സാബിത്ത് എന്ന വിദ്യാര്‍ഥിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആദിത്യയുടെ നില ഗുരുതരമല്ല എന്നാണ് വിവരം. സംഘര്‍ഷത്തില്‍ സോളദേവനഹള്ളി പൊലീസ് കേസെടുത്തു. ആക്രമണം നടത്തിയ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top