ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ ചാലിയത്തുനിന്നും സി.കെ അതുല്യ

കോഴിക്കോട് :ഹോങ്കോങ്ങില്‍ നടക്കുന്ന ബിഎഫ്എ വിമന്‍സ് ബേസ് ബോള്‍ ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കുവേണ്ടി വേണ്ടി ജഴ്‌സി അണിയാന്‍ ചാലിയം സ്വദേശിനി സി.കെ. അതുല്യ. പഞ്ചാബിലെ ജലന്തറില്‍ നടന്ന പരിശീലന ക്യാംപില്‍ നിന്നുമാണ് അതുല്യ് ഇന്ത്യന്‍ ടീമിലേക്ക് അര്‍ഹത നേടിയത്.

മേയ് 20 മുതല്‍ ജൂണ്‍ ഒന്നു വരെയാണ് ബേസ്‌ബോള്‍ ഏഷ്യന്‍ കപ്പ് ഹോങ്കോങ്ങില്‍ നടക്കുക.

അതുല്യയ്ക്കു പുറമേ 5 പേര്‍ കൂടി കേരളത്തില്‍ നിന്നു ഇന്ത്യന്‍ ടീമിലുണ്ട്. ഫാറൂഖ് കോളജില്‍ രണ്ടാം വര്‍ഷ ലൈബ്രറി സയന്‍സ് പിജി വിദ്യാര്‍ഥിനിയായ അതുല്യ ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണു ബേസ്‌ബോള്‍ പരിശീലനം ആരംഭിച്ചത്.

6 വര്‍ഷത്തോളമായി കേരള ടീമിലും കാലിക്കറ്റ് സര്‍വ കലാശാല ടീമിലും അംഗമാണ്. കഴിഞ്ഞ 2 വര്‍ഷം തുടര്‍ച്ചയായി ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബേസ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ബെസ്റ്റ് പിച്ചര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ചാലിയം ക്രസന്റ് സ്‌കൂളിനു സമീപം ചോനാംകണ്ടത്തില്‍ അശോകന്‍ റീന ദമ്പതികളുടെ മകളാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top