പുറത്ത് വിട്ടത് നസ്രിയയുടെ ദൃശ്യങ്ങള്‍ തന്നെ; സംവിധായകന്‍

nazriya nazimനെയ്യാണ്ടി എന്ന ചിത്രത്തില്‍ വിവാദരംഗങ്ങളിലെല്ലാം നസ്രിയ തന്നെയാണ് അഭിനയിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ എ സര്‍ഗുണം. ചിത്രത്തില്‍ ഒരു ഭാഗത്തും ഡ്യൂപ്പിനെ വെച്ച് ചിത്രീകരിച്ചിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

അതേസമയം നെയ്യാണ്ടിയില്‍ തന്നെ മോശമായി ചിത്രീകരിച്ചെന്ന പരാതിയുമായി ചിത്രത്തിലെ നായിക നസ്രിയ പോലീസില്‍ പരാതി നല്‍കി. ചിത്രത്തില്‍ മറ്റൊരാളെ വെച്ച് ശരീര പ്രദര്‍ശനം ചിത്രീകരിച്ച് അത് തന്റേതാണെന്ന തരത്തില്‍ തെറ്റായി ചിത്രത്തില്‍ കാണിക്കുന്നതായാണ് നസ്രിയ പരാതിയില്‍ പറയുന്നത്. ട്രെയലറിലെ ചില രംഗങ്ങള്‍ കണ്ടപ്പോളാണ് താന്‍ കബളിപ്പിക്കപ്പെടുന്നതായി മനസ്സിലായതെന്ന് നസ്രിയ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ എ സര്‍ഗുണം, നിര്‍മ്മാതാവ് എസ് കതിരേശന്‍ എന്നിവര്‍ക്കെതിരെയാണ് നസ്രിയ  പരാതി നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top