ഇന്ന് ക്രിസ്മസ്

തിരുവനന്തപുരം :സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും ക്രിസ്മസ് ആഘോഷം. യേശുക്രിസ്തുവിന്റെ ജന്മദിനത്തില്‍ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലുംവിശ്വാസികള്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസ
ലോകമെങ്ങുമുളള മലയാളികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ു. നന്മയുടെയും ശാന്തിയുടെയും സന്തോഷത്തിന്റെയും ആഘോഷവേളയാണിത്. നിസ്വനോടും അടിച്ചമര്‍ത്തപ്പെട്ടവനോടും ഒപ്പം നിലയുറപ്പിച്ച ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ഓര്‍മ്മിക്കുവാനും പങ്കുവയ്ക്കാനും ഇതവസരമൊരുക്കും. മഹത്തായ സ്‌നേഹത്തിന്റെ സന്ദേശം പരത്തിയ യേശു ക്രിസ്തുവിന്റെ ജന്മദിനം സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തുവാനും പരസ്പരം സ്‌നേഹം പങ്കുവയ്ക്കുവാനും ഉതകുതാക’െ എ് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

ഗവര്‍ണറുടെ ക്രിസ്മസ് ആശംസകള്‍
ക്രിസ്മസ് പ്രമാണിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം എല്ലാ കേരളീയര്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ആശംസകള്‍ നേര്‍ന്നു സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യം നമ്മുടെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രതിഫലിക്ക’െയെും സമാധാനവും ഐശ്വര്യവും സന്തോഷവും നല്‍കി ക്രിസ്മസ് എല്ലാവരെയും അനുഗ്രഹിക്ക’െയെും ഗവര്‍ണര്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top