Section

malabari-logo-mobile

ഇരട്ടസെഞ്ചുറി അടിച്ചത് പരിക്ക് വകവെക്കാതെയെന്ന് ഗെയ്ല്‍

HIGHLIGHTS : കാന്‍ബറ: പരിക്ക് വകവെക്കാതെയാണ് സിംബാബ്‌വെയ്‌ക്കെതിരെ താന്‍ ഇരട്ടസെഞ്ചുറി നേടിയതെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍.

462699-ChrisGayleAFP-1352386956-759-640x480കാന്‍ബറ: പരിക്ക് വകവെക്കാതെയാണ് സിംബാബ്‌വെയ്‌ക്കെതിരെ താന്‍ ഇരട്ടസെഞ്ചുറി നേടിയതെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. പുറംവേദനയാണ് ഗെയ്‌ലിനെ അലട്ടുന്നത്. ജനുവരി മുതല്‍ ഗെയ്ല്‍ ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. ഇത് മാറുന്ന ലക്ഷണമില്ല. പുറംവേദന കാരണം തനിക്ക് ഇഷ്ടപ്പെട്ട പോലെ ജിമ്മില്‍ പോകാന്‍ പോലും പറ്റുന്നില്ല എന്നും ഗെയ്ല്‍ പറയുന്നു.

സിംബാബ്‌വെയ്‌ക്കെതിരായ കളിക്ക് തലേദിവസം ഗെയ്ല്‍ ജിമ്മില്‍ പോയിരുന്നു. 16 സിക്‌സുകളാണ് ഗെയ്ല്‍ ഈ പുറംവേദനയും വെച്ച് അടിച്ചെടുത്തത്. രോഹിത് ശര്‍മയുടെ തന്നെ ലോകറെക്കോര്‍ഡിനൊപ്പമാണ് ഗെയ്ല്‍ ഇക്കാര്യത്തില്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ രണ്ട് ഇരട്ട സെഞ്ചുറികള്‍ അടിച്ചത് കണ്ടാണ് തനിക്കും ഇരട്ടസെഞ്ചുറി അടിക്കണമെന്ന മോഹം തോന്നിയതെന്നും ക്രിസ് ഗെയ്ല്‍ പറഞ്ഞിരുന്നു.

sameeksha-malabarinews

സിംബാബ്‌വെയ്‌ക്കെതിരെ ആഗ്രഹം സാധിച്ച ശേഷമാണ് ക്രിസ് ഗെയ്ല്‍ ഈ രഹസ്യം പുറത്ത് വിട്ടത്. ഏകദിനത്തില്‍ 2 തവണയാണ് രോഹിത് 200 കടന്നത്. ലോകകപ്പില്‍ ആദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ 200 കടക്കുന്നത്. ലോകകപ്പിലെ ആദ്യത്തെ ഇരട്ടസെഞ്ചുറി അടിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. രോഹിത് ശര്‍മ രണ്ട് ഇരട്ടസെഞ്ചുറി അടിച്ചത് മുതല്‍ ഒരെണ്ണമെങ്കിലും അടിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.

പഞ്ചാബില്‍ നിര്‍മിച്ച ബാറ്റ് കൊണ്ടാണ് ഗെയ്ല്‍ സിംബാബ്‌വെ ബൗളര്‍മാരെ അടിച്ചുപറത്തിയത്. പഞ്ചാബിലെ ജലന്ധറിലാണ് ഗെയ്ല്‍ കളിക്കുന്ന സ്പാര്‍ട്ടന്‍ ബാറ്റ് നിര്‍മിക്കുന്നത്. സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഗെയ്ല്‍. 2012 ലെ ഐ പി എല്‍ സീസണ് മുമ്പായിട്ടാണ് ഗെയ്ല്‍ സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സിന്റെ അംബാസിഡറായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!