തിരൂർ:തിരൂരിൽ പട്ടാപകൽ ബസിൽ കയറുന്നതിനിടെ കുട്ടിയുടെ സ്വർണ മാല മോഷ്ടിച്ചു
തിരൂർ:പട്ടാപ്പകൽ ബസ്സിൽകയറുന്നതിനിടെ കുട്ടിയുടെ മാല പൊട്ടിച്ച് മോഷ്ടാക്കൾ.കുട്ടിയുടെ മാല പൊട്ടിക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
തിരൂർ മാങ്ങാട്ടിരി സ്വദേശികളുടെ കുഞ്ഞിൻ്റെ മാലയാണ് നഷ്ടമായത്.
ഇന്നലെ 11 മണിയോടെ തിരൂർ ബസ്റ്റാൻഡിൽ ആണ് സംഭവം ഉണ്ടായത്.
തട്ടമിട്ട 2 സ്ത്രീകൾ എത്തി കുട്ടിയുടെ മാല പൊട്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
തിരൂർ വൈരങ്കോട് വേലയ്ക്ക് പോകുന്നതിനിടെയാണ് മോഷണം. കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





