പരപ്പനങ്ങാടി നഗരസഭയില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പുതുതലമുറയില്‍ മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക , മാലിന്യ മുക്ത നവകേരളത്തിന് പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യുക എന്നീ ലക്ഷ്യത്തോട് കൂടി പരപ്പനങ്ങാടി നഗരസഭ ഹാളില്‍ വെച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു .

വിവിധ സ്‌കൂളുകളില്‍ നിന്ന് നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ ഷഹര്‍ബാനു ,പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് ആലിബാപ്പു ,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ പി വി ,വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ , ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് തല ചര്‍ച്ചകളും അവയുടെ വിശദീകരണവും നടന്നു. ഹരിതസഭയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top