ചെന്നൈ: കുട്ടികള്‍ക്കിടയില്‍ മുടി ഫ്രീക്ക് ലുക്കില്‍ വെട്ടി നടക്കുന്നതാണ് ഇപ്പോള്‍ ട്രെന്റ്.എന്നാല്‍ ഈ ട്രെന്റൊന്നും സ്‌കൂളില്‍ അനുവദിക്കില്ലെന്ന് ചെന്നൈയിലെ സ്‌കൂള്‍ അധികൃതര്‍. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഫ്രീക്ക് കുട്ടികളുടെ മുടി അധികൃതര്‍ ഇടപെട്ടുതന്നെ വെട്ടിച്ചു. ബാര്‍ബര്‍മാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയാണ് കുട്ടികളുടെ മുടി വെട്ടിയത്.
3000 ഓളം കുട്ടികളുള്ള സ്‌കൂളില്‍ ചിലരുടെ മുടിയിലെ പരീക്ഷണം കണ്ടെത്തിയതോടെയാണ് അധികൃതരുടെ ഇടപെടല്‍.
പ്രധാനാധ്യാപകന്‍ അയ്യപ്പന്‍ ഓരോ ക്ലാസുകളിലുമെത്തി മുടി നീട്ടി വളര്‍ത്തിയവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് വിവരം പറഞ്ഞു. പിന്നാലെ ബാര്‍ബറെ വരുത്തി മുടിവെട്ടും നടത്തി.




