വനിതാ കമ്മിഷനൊപ്പം ആടിയും പാടിയും കുരുന്നുകള്‍

HIGHLIGHTS : Children dancing and singing with the Women Commission

cite

കോഴിക്കോട്:അപ്രതീക്ഷിതമായാണ് കുരുന്നുകള്‍ക്കിടയിലേക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി എത്തിയത്. സ്‌കൂളില്‍ പുതുതായി എത്തിയ അതിഥി ആരെന്നറിയാതെ കുട്ടികള്‍ ആദ്യമൊന്ന് പകച്ചു, എന്നാല്‍ പെട്ടെന്ന് തന്നെ കളം വീണ്ടെടുത്ത അവര്‍, പിന്നീട് അതിഥിക്ക് ഒപ്പമായി കളിയും ചിരിയുെമെല്ലാം.

കടലുണ്ടി ഒന്നാംവാര്‍ഡിലെ സി 109ാം നമ്പര്‍ ഉദയ അങ്കണവാടിയിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ അപ്രതീക്ഷിതമായി കടന്നു ചെന്നത്. വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച തീരദേശ ദ്വിദിന ക്യാമ്പിന്റെ ഭാഗമായി തീരപ്രദേശത്ത് ഒറ്റപ്പെട്ട് താമസിക്കുന്നവരും രോഗബാധിതരുമായ വനിതകളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു ഇത്. കുട്ടികളുടെ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ അഡ്വ. പി. സതീദേവി എളുപ്പത്തില്‍ അവരെ കൈയിലെടുത്തു. അവര്‍ക്കൊപ്പം പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും കുറച്ചു നേരം സ്‌കൂളില്‍ ചെലവഴിച്ചാണ് അവര്‍ മടങ്ങിയത്.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ, വികസനകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പച്ചാട്ട്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. കെ വിജുല, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, വാര്‍ഡ് അംഗം റബീലത്ത്, സാഗരമിത്ര തന്‍സില തുടങ്ങിയവരും അവരോടൊപ്പമുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!