ബാല വിവാഹം: മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത് 60 കേസുകള്‍

മലപ്പുറം: ബാലവിവാഹവുമായി ബന്ധപ്പെട്ട് ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ നാലു മാസങ്ങളിലായി 60 കേസുകള്‍ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിക്ക കേസുകളിലും ബാലവിവാഹ നിരോധന ഓഫീസര്‍മാര്‍ ഇടപെട്ട് വിവാഹം നിര്‍ത്തിവെപ്പിക്കാനായി. 29 ബാലവിവാഹ നിരോധന ഓഫീസര്‍മാരാണ് ജില്ലയിലുള്ളത്. ബാല വിവാഹനത്തിനെതിരായ ജാഗ്രത ശക്തമാക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

Share news
error: Content is protected !!
Scroll to Top