ചെട്ടിപ്പടി റെയിൽവേ ഗേറ്റ് പിക്കപ്പ് ഇടിച്ച് തകർന്നു; ഗതാഗതം തടസപ്പെട്ടു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റ് പിക്കപ്പ് ലോറിയിടിച്ച് തകർന്നു. വൈകീട്ട് ഏഴുമണിയോടെയാണ് അപകടം സംഭവിച്ചത്. ഗേറ്റ് അടയ്ക്കാൻ തുടങ്ങിയ സമയത്ത് കയറി വന്ന വാഹനം ഗേറ്റിൽ കൊളുത്തി വലിച്ചതോടെ
ഇലക്ട്രോണിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ബൂം ബാർ ഒടിഞ്ഞു തകരുകയായിരുന്നു.

ഗേറ്റ് തകർന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥർ ഗേറ്റ് നന്നാക്കാനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top