തിരൂരങ്ങാടി : ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ കരിപ്പറമ്പില്‍ റോഡിലേക്ക് കയറിയ ജെസിബി ചലഞ്ചറില്‍ ഇടിച്ചു മറിഞ്ഞു. ചലഞ്ചറിലെ യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു . കൊടിഞ്ഞി ഫാറൂഖ നഗര്‍ സ്വദേശികളായ മേലോട്ടില്‍ കദീജ (42), ഫാത്വിമത്തുല്‍ മിര്‍ഫ (12), ബംഗാളി സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തിരൂരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
വൈകുന്നേരമാണ് അപകടം നടന്നത്. ഇടറോഡില്‍ നിന്നും ജെസിബി മെയിന്‍ റോഡിലേക്ക് ഇറക്കിയപ്പോളാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ഭാഗത്തുനിന്നുവന്ന ചാലഞ്ചര്‍ ജീപ്പ് ജെസിബിയുടെ മുന്‍ഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചലഞ്ചര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് കുട്ടി പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.




