മലപ്പുറം: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ മണത്തലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ മണത്തല ബേബി റോഡ് സ്വദേശി വലിയകത്ത് വീട്ടില്‍ കുഞ്ഞുമൊയ്തുണ്ണി (68)ക്ക് പരിക്കേറ്റു.
ബേബി റോഡ് പരിസരത്താണ് അപകടം ഉണ്ടായത്. ബേബി റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് കയറിയ ബൈക്കില്‍ പൊന്നാനി ഭാഗത്തു നിന്നും വന്നിരുന്ന കാറിടിക്കുകയായിരുന്നു.
പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




