Section

malabari-logo-mobile

ഫോണ്‍വിവാദം കത്തിയ നന്നംമുക്കില്‍ യുഡിഎഫിന് വിജയം

HIGHLIGHTS : ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 23 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാഹിറ ജയിച്ചു.ബുധനാഴ്ച കാല...

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 23 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാഹിറ ജയിച്ചു.ബുധനാഴ്ച കാലത്ത് ഒമ്പത് മണിക്ക് നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ വെച്ചാണ് വോട്ടെണ്ണിയത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സുരക്ഷയിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്.
വിവാദമായ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്വം ഒഴിഞ്ഞ കോണ്‍ഗ്രസ്സ് വനിതാ അംഗം സഫീന രാജി വെച്ചതോടെയാണ് പഞ്ചായത്തില്‍ ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആരോപണ വിധേയമായ കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗം കൂടിയായിരുന്ന സഫീന രാജി വെച്ച് ഒഴിഞ്ഞതോടെയാണ് പന്ത്രണ്ടാം വാര്‍ഡില്‍ ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
1775 വോട്ടര്‍മാരാണ് വാര്‍ഡില്‍ ആകെയുള്ളത്.
പോള്‍ ചെയ്ത ആകെ വോട്ടില്‍ യുഡിഎഫ് 593 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി570 വോട്ടും നേടി.ബിജെപിക്ക്126 വോട്ടാണ് ലഭിച്ചത്.
എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫ് 11 യുഡിഎഫ് 4 ബിജെപി 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!