
മണ്ണൂർ: പുരാതന കുടുംബമായ ചാലിയം ശൈക്കും തൊടി കുടുംബാംഗങ്ങളുടെ സംഗമം മണ്ണൂർ തരംഗ് റിസോർട്ടിൽ നടന്നു. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഉസ്താദ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
എസ്.ഹസ്സൻ കോയ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം ആസ്യ ബീവി, ഇ.എം. ഷംസുദ്ദീൻ, മുഹമ്മദ് അഷ്റഫ്, ഇ.എം. അബ്ദുൽ ജബ്ബാർ, ഹമീദ്, ബീഫാത്തിമ, ഇ.എം.അബ്ദുൽ ഷക്കൂർ, തുടങ്ങിയവർ സംസാരിച്ചു.
വിവിധ സ്ഥലങ്ങളിലുള്ള കുടുംബാംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ കുടുംബാംഗങ്ങളുടെ വിവിധ കലാ-കായിക പരിപാടികൾ, സ്നേഹാദരം തുടങ്ങിയ പരിപാടികളും നടന്നു. രാവിലെ 10 മണിയോടെ തുടങ്ങിയ സംഗമം രാത്രി പത്തോടെയാണ് അവസാനിച്ചത്.
വിവിധ തലമുറകളുടെ സംഗമം വികാര നിർഭരമായ രംഗങ്ങൾക്കും വേദിയായി മാറി. അടുത്ത വർഷം വീണ്ടും ഒത്തു ചേരാമെന്ന ഉറപ്പോടെയാണ് കൈ നിറയെ സമ്മാനങ്ങളുമായി കുടുംബാംഗങ്ങൾ മടങ്ങിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




