സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിലകൂടിയ ഫോണ്‍ വീണ്ടെടുക്കാന്‍ ഡാമിലെ വെള്ളം വറ്റിച്ച സംഭവത്തില്‍ നടപടി തുടര്‍ന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. റിസര്‍വോയറില്‍ നിന്ന് 42 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയ ജലസേചന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് 53,000 രൂപ പിഴ ചുമത്തി. ഈ തുക ശമ്പളത്തില്‍ നിന്ന് പിടിക്കാനും സബ് ഡിവിഷണല്‍ ഓഫീസര്‍ ആര്‍.കെ ധിവാറിന് ഇന്ദ്രാവതി പ്രോജക്ട് സൂപ്രണ്ട് എന്‍ജിനീയര്‍ എഴുതിയ കത്തില്‍ ആവശ്യപ്പട്ടു.
ഛത്തീസ്ഗഡിലെ പങ്കജ്പൂരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഖേര്‍കട്ട പാറകോട്ട് റിസര്‍വോയര്‍ സന്ദര്‍ശിക്കാന്‍ എത്തിയ ഫുഡ് ഇന്‍സ്പെക്ടര്‍ രാജേഷ് വിശ്വാസിന്റെ 96,000 രൂപ വിലയുള്ള ‘സാംസങ് എസ്23’ ഫോണ്‍ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
പിന്നീട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ അണക്കെട്ട് വറ്റിച്ച് ഫോണ്‍ കണ്ടെത്തി. മൂന്നു ദിവസത്തെ ദൗത്യത്തിനൊടുവില്‍ ഫോണ്‍ കണ്ടെത്തിയെങ്കിലും ഉപയോഗശൂന്യമായി മാറി. ഔദ്യോഗിക വിവരങ്ങള്‍ അടങ്ങുന്ന ഫോണ്‍ ആയതിനാലാണ് എടുക്കാന്‍ തീരുമാനിച്ചതെന്നാണു രാജേഷ് പറയുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




