ക്യാരറ്റ് കസ്റ്റാഡ്…സൂപ്പര്‍ ടേസ്റ്റാണ്

ആവശ്യമുള്ള സാധനങ്ങള്‍

ക്യാരറ്റ്-1
നെയ്യ്-ഒന്നര ടേബിള്‍സ്പൂണ്‍
കസ്റ്റാഡ് പൗഡര്‍-രണ്ടര ടേബിള്‍ സ്പൂണ്‍
പാല്‍
പഞ്ചസാര
മില്‍ക്‌മെയ്ഡ്

തയ്യാറാക്കുന്ന വിധം

ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് വെക്കുക. ഒരു പാന്‍ അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് അതിലേക്ക് കാരറ്റ് ഇട്ട് നന്നായി പച്ചചുവ മാറുന്നന്നതുവരെ ഇളക്കിവേവിച്ചെടുക്കുക. ഒന്ന് വെന്ത് വരുമ്പോള്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച് ഇളക്കുക.ഇതിലേക്ക് കാല്‍കപ്പ് പാലും ചേര്‍ത്ത് നന്നായി കുറുക്കി വറ്റിച്ചെടുക്കുക. ഇത് ഒരു സെര്‍വിങ് ബൗളിലേക്ക് പരത്തി വെക്കുക.

ഒരു ബൗളില്‍ രണ്ടര ടേബിള്‍സ്പൂണ്‍ കസ്റ്റാഡ് പൗഡര്‍ കുറച്ച് പാലൊഴിച്ച് നന്നായി കലക്കി വെക്കുക. അടുപ്പില്‍ വെക്കാവുന്ന മറ്റൊരു പാത്രത്തില്‍ രണ്ട് കപ്പ് പാല് ഒഴിച്ച് നന്നായി തിളച്ച് വരുമ്പോള്‍ ഇതിലേക്ക് കലക്കിവെച്ചിരിക്കുന്ന കസ്റ്റാഡ് പൗഡര്‍ ഒഴിക്കുക. കയ്യെടുക്കാതെ ഇളക്കി കുറുകി വരുമ്പോള്‍ അരക്കപ്പ് പഞ്ചസാരയും ഒരു ടേബിള്‍ സ്പൂണ്‍ മില്‍ക്‌മെയ്ഡും ചേര്‍ത്ത് നന്നായി ഇളക്കി കറുക്കിയെടുത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന ക്യാരറ്റിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇത് തണുത്ത ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം മുറിച്ചെടുത്ത് കഴിക്കാം.

Share news
error: Content is protected !!
Scroll to Top