തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറും ബസ്സും കൂട്ടിയിടിച്ചു് ഒരാള്‍ മരിച്ചു
കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരത്ത് വെച്ചാണ് ഇന്ന് പുലര്‍ച്ചെ അപകടം നടന്നത്.അപകടത്തില്‍ തിരുവില്ല്വാമല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഗുരുവായൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സംഘം ക്വോളിസ് കാറില്‍ മടങ്ങവേ കൊടുങ്ങല്ലൂരില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഡീലക്‌സ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




