കോഴിക്കോട് നഗരത്തില്‍ കഞ്ചാവ് വേട്ട

കോഴിക്കോട് : ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് 6.5 കിലോഗ്രാം കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശിയെ പിടികൂടി.

വ്യാഴാഴ്ച രാവിലെ എട്ടിന് കല്ലുത്താന്‍ കടവില്‍ നിന്ന് പുതിയ പാലത്തേക്ക് പോകുന്ന റോഡില്‍ വച്ചാണ് ഉന്നാവോ ജില്ലയില്‍ സാഫിപൂര്‍ സ്വദേശി നെവര്‍ണ പോസ്റ്റ് രഹാഹര്‍ വീട്ടില്‍ ഉമേഷ് കുമാറി (24) നെ കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സസ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി വിനോദ്, സി വിജയന്‍, പ്രവീണ്‍ കുമാര്‍ പ്രിവന്റീവ് ഓഫീസര്‍ സി പി ഷാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ തോബിയാസ്, അജിന്‍ ബ്രൈറ്റ്, കമീഷണര്‍ സ്‌ക്വാഡ് അംഗം സിഇഒ പി പി ജിത്തു, സിഇഒ ഡ്രൈവര്‍ എന്‍ പി പ്രബീഷ് എന്നിവരും ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top