കോഴിക്കോട് :ജില്ലയിലെ കുറ്റിച്ചിറ, പുതിയറ മേഖലകളില്‍ ഈ മാസം 21നും 23നും നടക്കുന്ന ജനസഭകളോടനുബന്ധിച്ച് കേരള വനിതാകമ്മീഷന്‍ ജനങ്ങളില്‍നിന്നു നേരിട്ടു പരാതി സ്വീകരിക്കും. മുഖദാര്‍ ഒജിന്റകം ഹാളില്‍ 21നും പുതിയറ എസ്.കെ. ഹാളില്‍ 23നുമാണ് കമ്മീഷനംഗം അഡ്വ: നൂര്‍ബീന റഷീദ് രാവിലെ 10 മണി മുതല്‍ പരാതി സ്വീകരിക്കുക. അടിയന്തര സ്വഭാവമുള്ള പരാതികള്‍ പരിശോധിച്ച് അപ്പോള്‍ത്തന്നെ മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനസഭകളുടെ ഭാഗമായി 23നു കമ്മീഷന്‍ മെഗാഅദാലത്തും സംഘടിപ്പിക്കുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



