HIGHLIGHTS : Calicut University News; Workshop in the Department of Biotechnology Studies

ബയോടെക്നോളജി പഠനവകുപ്പിൽ ശില്പശാല
കാലിക്കറ്റ് സർവകലാശാല ബയോടെക്നോളജി പഠനവകുപ്പ് ‘ഫ്രം ലാബ് ടു ലൈഫ് : ഇന്നൊവേഷൻ ഇൻ ഇൻഡസ്ട്രിയൽ ആന്റ് മെഡിക്കൽ ബയോടെക്‌നോളജി’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ രജിസ്ട്രർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഠന വകുപ്പ് മേധാവി ഡോ. സി. ഗോപിനാഥൻ, സി.എസ്.ഐ.ആർ. – എൻ.ഐ.ഐ.എസ്.ടി. സീനിയർ സയന്റിസ്റ്റ് ഡോ. ടി. വെങ്കടേഷ്, എസ്.സി.ടി.ഐ.എം.എസ്.ടി. സയന്റിസ്റ്റ് ഡോ. രഞ്ജിത് പി. നായർ, ഡോ. കെ.കെ. ഏലിയാസ്, ഡോ. ദീപ്തി മാടായി തുടങ്ങിയവർ സംസാരിച്ചു. 16-നാണ് സമാപനം.
കാലിക്കറ്റിൽ ക്വാണ്ടം സാങ്കേതിക സമ്മേളനം
കാലിക്കറ്റ് സർവകലാശാലയും കാലിക്കറ്റ് ഇന്നൊവേഷൻ ആന്റ് ടെക്‌നോളജി ഇനീഷ്യേറ്റീവും ( സിറ്റി 2.0 ) മലബാർ ചേംബർ ഓഫ് കോമേഴ്സും ചേർന്ന് ആധുനിക സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 19, 20 തീയതികളിലായി സർവകലാശാലാ സെനറ്റ് ഹാളിലാണ് പരിപാടി. ഇന്നൊവേഷൻ നെറ്റ്‌വർക്ക് ഗ്ലോബൽ, ഇന്റർനെറ്റ് ഗവർണൻസ് ഫോറം, ഗ്ലോബൽ ക്വാണ്ടം എജ്യൂക്കേഷൻ, ഇന്നൊവേഷൻ നെറ്റവർക്ക് കാനഡ, സി.എം.സി. മൈക്രോ സിസ്റ്റംസ് തുടങ്ങിയവരാണ് അന്താരാഷ്ട്ര പങ്കാളികൾ. ക്വാണ്ടം കമ്പ്യൂട്ടിംഗ്, കൃത്രിമ ബുദ്ധി, സൈബർ സുരക്ഷ തുടങ്ങിയ വേഗത്തിൽ വളരുന്ന ആധുനിക സാങ്കേതികവിദ്യകൾ ചർച്ചയാകും. ക്വാണ്ടം സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ബ്ലോക്ക്‌ചെയിൻ, ഗവണൻസ്, തൊഴിൽ മേഖലകളിലെ പരിവർത്തനം തുടങ്ങിയ വിഷയങ്ങളിൽ ആഗോള തലത്തിലെ പ്രമുഖ ശാസ്ത്രജ്ഞരും നയരൂപകരും വ്യവസായ നേതാക്കളും പ്രബന്ധങ്ങൾ അവതരിപ്പിക്കും. യുനെസ്കോ – ഐ.സി.ടി.പി, സി.ഇ.ആർ.എൻ., യു.സി.എൽ.എ., സി.എം.സി മൈക്രോസിസ്റ്റംസ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. ജനുവരി 20ന് കോഴിക്കോട് യു.എൽ. സൈബർ പാർക്കിൽ ‘ഗ്ലോബൽ ലിങ്കേജ് ആന്റ് ലോക്കൽ ഇംപാക്ട്’ എന്ന വിഷയത്തിൽ പ്രത്യേക വ്യവസായ സംവേദനവും നെറ്റ്‌വർക്കിംഗ് സെഷനും നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
സെക്യൂരിറ്റി ഗാർഡ് അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ( ഐ.ഇ.ടി. ) കരാറടിസ്‌ഥാനത്തിലുള്ള സെക്യൂരിറ്റി ഗാർഡ് നിയമനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ജനുവരി 29-ന് നടക്കും. ഉദ്യോഗാർഥികൾ സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. യോഗ്യരായി കണ്ടെത്തിയവരുടെ പേര് വിവരങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.
ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
വിദൂര വിഭാഗം ( CBCSS ) 2019 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 19 വരേക്ക് നീട്ടി. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


