ഉറുദു അന്തര്‍ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗം ‘ഉറുദു ഭാഷയും ഇന്ത്യന്‍ സംസ്‌കാരവവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ സമാപിച്ചു. പ്രസിദ്ധ സംഗീത വിദ്വാന്‍ പ്രൊഫ. സുബേന്ദു ഘോഷ് ‘ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വളര്‍ച്ചയില്‍ ഉറുദു ഭാഷയുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം സംഗീതാലാപനവും നടത്തി. അമീര്‍ ഖുസ്രു, മിര്‍സാ ഖാലിബ്, ഇഖ്ബാല്‍, മജാസ്, ഫൈസ് തുടങ്ങിയവരുടെ ഗസലുകള്‍ ആലപിച്ചു.
അനുശോചിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ. സുധ ബാലകൃഷ്ണന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. ഹിന്ദി ഭാഷക്കും സാഹിത്യത്തിനും നിരവിധി സംഭാവനകള്‍ നല്‍കിയ അദ്ധ്യാപികയായിരുന്നു സുധ ബാലകൃഷ്ണനെന്ന് അദ്ദേഹം അനുസ്മരിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം 2006 മുതല്‍ 2017 വരെ കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം പ്രൊഫസറായി. ഇവിടെ നിന്നു വിരമിച്ചതിനു ശേഷം കേന്ദ്ര സര്‍വകലാശാലയിലും പ്രൊഫസറായി ജോലി ചെയ്തു.
ടോക്കണ്‍ രജിസ്‌ട്രേഷന്‍
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ടോക്കണ്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ലഭ്യമാണ്. 2440 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.ബി.എ.-എച്ച്.സി.എം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. കൗണ്‍സിലിംഗ് സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.എ. ഏപ്രില്‍ 2020, 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




