കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അന്തര്‍കലാലയ അത്ലറ്റിക്സിന് സര്‍വകലാശാല വേദിയാകും, പുതിയ സ്പോര്‍ട്സ് കോഴ്സുകള്‍ക്ക് ഒരുക്കം തുടങ്ങി: വി.സി.

അന്തര്‍കലാലയ അത്ലറ്റിക്സിന് സര്‍വകലാശാല വേദിയാകും, പുതിയ സ്പോര്‍ട്സ് കോഴ്സുകള്‍ക്ക് ഒരുക്കം തുടങ്ങി: വി.സി.

കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയം വേദിയാകും. സര്‍വകലാശാലാ കാമ്പസില്‍ ചേര്‍ന്ന ഫിക്സചര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുരുഷ ഫുട്ബോള്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും വനിതകളുടേത് കോഴിക്കോട് ജെ.ഡി.ടിയിലും നടക്കും. വോളിബോള്‍ പുരുഷ വിഭാഗം മത്സരത്തിന് കോഴിക്കോട് ദേവഗിരിയും വനിതകളുടേതിന് സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയും വേദിയാകും. ക്രിക്കറ്റ് മത്സരങ്ങള്‍ കേരളവര്‍മ കോളേജില്‍ അരങ്ങേറും. ഹാന്‍ഡ് ബോള്‍ പുരുഷ വിഭാഗം സര്‍വകലാശാലാ കാമ്പസിലും വനിതകളേടേത് സഹൃദയ കോളേജ് കൊടകരയിലുമാണ് നടക്കുക. സോണല്‍ മത്സരങ്ങള്‍ ഈ മാസം തുടങ്ങും. ഒക്ടോബറിലാകും അന്തര്‍കലാലയ മത്സരങ്ങള്‍. പുതിയ പാഠ്യപദ്ധതി അനുസരിച്ച് സ്പോര്‍ട്സ് മാനേജ്മെന്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് എന്നീ കോഴ്സുകള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കോളേജുകള്‍ വിദ്യാര്‍ഥികളില്‍ നിന്നു പിരിച്ചെടുക്കുന്ന സ്പോര്‍ട്സ് അഫിലിയേഷന്‍ ഫീസ് യഥാസമയം സര്‍വകലാശാലയില്‍ ഒടുക്കുന്നതിന് നടപടി വേണമെന്നും വി.സി. ആവശ്യപ്പെട്ടു. കോളേജുകളുടെ കൂടി കായികമേഖലാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. 2019-20 അധ്യയന വര്‍ഷത്തില്‍ മാത്രം ഈ ഇനത്തില്‍ സര്‍വകലാശാലക്ക് 5.67 കോടി രൂപയോളം ലഭിക്കാനുണ്ട്.  കായിക വകുപ്പിനായി തയ്യാറാക്കിയ ഹാന്‍ഡ് ബുക്ക് ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു. യോഗത്തില്‍ കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ ഭാരവാഹികളായ ഡോ. ഹരിദയാല്‍, ഡോ. ഷിനു, അസി. രജിസ്ട്രാര്‍ ആരിഫ തുടങ്ങിയവര്‍ സംസാരിച്ചു.

ഗാര്‍ഡനര്‍ അഭിമുഖം മാറ്റി

കാലിക്കറ്റ് സര്‍വകലാശാലയില്‍ 10.04.208 തീയതിയിലെ വിജ്ഞാപന പ്രകാരം കരാര്‍ / ദിവസവേതനാടിസ്ഥാനത്തില്‍ ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് ആഗസ്ത് 3-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതിപിന്നീട് അറിയിക്കും.

ബിരുദ പ്രവേശനം – സപ്ലിമെന്ററി അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് 2-ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 3-ന് വൈകീട്ട് 5 മണിക്കുള്ളില്‍ അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരപ്രവേശനം എടുക്കണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസ് അടച്ചതിനു ശേഷമാണ് പ്രവേശനം എടുക്കേണ്ടത്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

കാലിക്കറ്റ് എസ്.ഡി.ഇ. – യു.ജി., പി.ജി. അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ യു.ജി., പി.ജി. പ്രവേശനത്തിന് പിഴയില്ലാതെ അപേക്ഷിക്കേണ്ട അവസാന തീയതി 16 വരെ നീട്ടി. 100 രൂപ പിഴയോടെ 21 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 5 ദിവസത്തിനകം അപേക്ഷയുടെ പ്രിന്റ്ഔട്ട് എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2400288, 2660600.

എം.എസ് സി. ഫുഡ്‌സയന്‍സ് എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി സ്വാശ്രയ കോഴ്‌സിലേക്കുള്ള എന്‍.ആര്‍.ഐ. ക്വാട്ട (6 സീറ്റ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ് സി. ഫുഡ്‌സയന്‍സ് കോഴ്‌സ് പാസായവര്‍ ആഗസ്ത് 4-ന് വൈകീട്ട് 5 മണിക്ക് മുമ്പായി dshs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് പാസ്‌പോര്‍ട്ട്, വിസ, മറ്റ് അനുബന്ധരേഖകള്‍ സഹിതം സമര്‍പ്പിക്കണം. ഫോണ്‍ 0494 2407345, 8089841996.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2023 വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആഗസ്ത് 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 370 രൂപയും മറ്റുള്ളവര്‍ക്ക് 790 രൂപയുമാണ് അപേക്ഷാഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2407017.

പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 4-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 2023 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 5-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബി.എസ് സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കളിനറി ആര്‍ട്‌സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 11 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി, ഫിസിക്‌സ്, സുവോളജി, എം.എസ്. ഡബ്ല്യു., എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ഹിന്ദി, മലയാളം, മലയാളം വിത് ജേണലിസം, ഇംഗ്ലീഷ്  നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top