HIGHLIGHTS : Calicut University News; University gifts to those who retired during Covid
കോവിഡ് കാലത്ത് വിരമിച്ചവര്‍ക്ക് സര്‍വകലാശാല ഉപഹാരം നല്‍കി
കോവിഡ് കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്കായി സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഉപഹാര സമര്‍പ്പണച്ചടങ്ങ് സംഘടിപ്പിച്ചു. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ കാലയളവില്‍ വിരമിച്ച 74 പേര്‍ക്കായാണ് പരിപാടി നടത്തിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓണ്‍ലൈനായാണ് യാത്രയയപ്പ് നല്‍കിയിരുന്നത്. ചടങ്ങ് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ് അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഭാരവാഹികളായ പി. നിഷ, ഹബീബ് കോയതങ്ങള്‍, കെ.പി. പ്രമോദ് കുമാര്‍, ടി.എം. നിഷാന്ത്, സംഘടനാ പ്രതിനിധികളായ വി. എസ്. നിഖില്‍, കെ. പ്രവീണ്‍ കുമാര്‍, ടി.വി. സമീല്‍, ടി.കെ. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
പെൻഷൻകാർ ആദായനികുതി വിവരങ്ങൾ നൽകണം
കാലിക്കറ്റ് സർവകലാശാലയിലെ ആദായനികുതി നൽകാൻ ബാധ്യസ്ഥരായ പെൻഷൻകാർ 2025 – 2026 സാമ്പത്തിക വർഷത്തിലെ പ്രതിമാസ പെൻഷനിൽനിന്ന് മുൻകൂറായി ഈടാക്കേണ്ട ആദായനികുതി വിഹിതം സംബന്ധിച്ച വിശദാംശങ്ങൾ നിശ്ചിത ഫോറത്തിൽ മാർച്ച് 20-ന് മുൻപായി സർവകലാശാലാ ഫിനാൻസ് വിഭാഗത്തെ അറിയിക്കണം. നിശ്ചിത ഫോം സർവകലാശാലാ വെബ്സൈറ്റിലെ പെൻഷനേഴ്‌സ് സ്പോട്ടിൽ ലഭ്യമാണ്.
കോൺടാക്ട് ക്ലാസ്
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ – മുട്ടിൽ ഡബ്ല്യൂ.എം.ഒ. കോളേജ് കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2023 പ്രവേശനം ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. വിദ്യാർഥികളിൽ നാലാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം മാർച്ച് 20-ന് മുൻപായി പൂരിപ്പിക്കേണ്ടതാണ്. ഫോൺ : 0494 2400288, 2407356.
മൾട്ടി ഡിസിപ്ലിനറി കോഴ്സ് പരീക്ഷ
രണ്ടാം സെമസ്റ്റർ ( FYUGP – 2024 പ്രവേശനം ) നാലു വർഷ യു.ജി. പ്രോഗ്രാം ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് മൾട്ടി ഡിസിപ്ലിനറി കോഴ്സ് LIS2FM106 – Library Technologies ഏപ്രിൽ 2025 റഗുലർ പരീക്ഷ ഏപ്രിൽ 11-ന് നടക്കും. സമയം രാവിലെ 10 മണി മുതൽ 11.30 വരെ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ആറാം സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം) ബി.ടെക്., (2000 മുതൽ 2008 വരെ പ്രവേശനം) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
പരീക്ഷ
സർവകലാശാലാ നിയമപഠനവകുപ്പിൽ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( CCSS ) എം.എസ് സി. ഹ്യൂമൻ സൈക്കോളജി നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു