കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ബിരുദ പ്രവേശനം 2025 രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : Calicut University News; Undergraduate Admission 2025 Second Allotment Published

ബിരുദ പ്രവേശനം 2025 രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ജൂലൈ രണ്ടിന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ് ( പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ടി.സി. ഒഴികെയുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാം ). അല്ലാത്തപക്ഷം പ്രസ്തുത അലോട്ട്മെന്റ് നഷ്ടമാകുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽനിന്ന് പുറത്താകുന്നതുമായിരിക്കും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. ലഭിച്ച ഓപ്‌ഷനിൽ തൃപതരായവർ ഹയർ ഓപ്‌ഷനുകൾ പരിഗണിക്കേണ്ടതില്ലെങ്കിൽ ജൂലൈ രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് മുൻപായി ഹയർ ഓപ്ഷൻ റദ്ദാക്കണം. ഹയർ ഓപ്‌ഷൻ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്‌ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃ സ്ഥാപിച്ച് നൽകുന്നതുമല്ല. ഹയർ ഓപ്‌ഷനുകൾ ഭാഗിക മായയോ പൂർണമായോ റദ്ദാക്കാം. കോളേജ്, കോഴ്സ് എന്നിവ പുനഃ ക്രമീകരിക്കുന്നതിനോ പുതിയ കോളേജോ കോഴ്‌സുകളോ കൂട്ടിച്ചേർക്കുന്നതിനോ ഈ അവസരത്തിൽ സാധിക്കില്ല. ഹയർ ഓപ്‌ഷൻ റദ്ദ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 7017.

പി.ജി. പ്രവേശനം 2025 ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റസ് ലോഗിനിൽ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. ഫീസടച്ചവർ സ്റ്റുഡന്റസ് ലോഗിനിൽ മാൻഡേറ്ററി ഫീസ് രസീത് ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് ജൂലൈ ഒന്നിന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. നിർദിഷ്ട സമയപരിധിക്കുള്ളിൽ ഫീസടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്റുകളിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്‌ഷനിൽ തൃപ്തരായവർ ഹയർ ഓപ്‌ഷനുകൾ പരിഗണിക്കേണ്ടതില്ലെങ്കിൽ ഹയർ ഓപ്‌ഷനുകൾ റദ്ദാക്കണം. ഹയർ ഓപ്‌ഷൻ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്‌ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും യാതൊരു കാരണവശാലും പുനഃ സ്ഥാപിച്ച് നൽകുന്നതുമല്ല. വിദ്യാർഥികൾക്ക് സ്വന്തം ലോഗിൻ ഉപയോഗിച്ച് താത്പര്യമില്ലാത്ത ഹയർ ഓപ്‌ഷനുകൾ  ഭാഗികമായയോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. ഹയർ ഓപ്‌ഷനുകൾ റദ്ദാക്കാനുള്ള സൗകര്യം ജൂലൈ ഒന്നിന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ വിദ്യാർഥികൾ പ്രവേശനം നേടേണ്ടതുള്ളൂ. കേരളത്തിന് പുറത്തുള്ള സർവകലാശാലാ / സ്ഥാപനങ്ങളിൽ നിന്ന് ബിരുദ നേടിയവർ പ്രവേശന സമയത്ത് ആ സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബോണഫൈഡ് സർട്ടിഫിക്കറ്റ്), അവരുടെ മാർക്ക് / ഗ്രേഡ് കാർഡിൽ മാർക്ക് ശതമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ മാർക്ക് ശതമാന വിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 7017.

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2025 രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ 2025 – 26 അധ്യയന വര്‍ഷത്തേക്കുളള ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുൻപായി സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. കമ്മ്യൂണിറ്റി, പി.ഡബ്ല്യൂ.ഡി. ക്വാട്ടകളിൽ പ്രവേശനം നേടേണ്ടവര്‍ അതത് കോളേജുമായി ബന്ധപ്പെടണം. ലിസ്റ്റ് കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി, പി.ഡബ്ല്യൂ.ഡി., സ്പോർട്സ് ക്വാട്ട ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂൺ 28 മുതൽ ജൂലൈ ഒന്ന് വരെ നടക്കും. ലക്ഷദ്വീപ് വിദ്യാർഥികൾക്ക് ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗാം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ആഗസ്റ്റ് 28 വരെ ലഭ്യമാകും. രജിസ്‌ട്രേഷൻ ഫീസ് : 205/- രൂപ. ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകൾക്ക് ഇതുവരെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ജൂൺ 28 മുതൽ ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാകും. ലേറ്റ് രജിസ്‌ട്രേഷൻ ഫീസ് : എസ്.സി. / എസ്.ടി. – 535/- രൂപ, മറ്റുള്ളവർ – 825/- രൂപ. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 7017.

വടകര സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴി

വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിൽ സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. – അഞ്ച്, എസ്.ടി. – ഒന്ന്, ഇ.ഡബ്ല്യൂ.എസ് – ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 30-ന് രാവിലെ 10 മണിക്ക് വടകര സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം.

സംസ്‌കൃത പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ സംസ്‌കൃത പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള രണ്ട് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. നിർദ്ദേശിച്ച യോഗ്യതയുള്ള താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ നാലിന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂവിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ 2025 – 26 അധ്യയന വർഷത്തേക്ക് ബി.എസ് സി. എ.ഐ. ഹോണേഴ്‌സ് കോഴ്‌സിന്റെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : അതത് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദവും നെറ്റും. പ്രസ്തുത വിഷയങ്ങളിൽ പി.എച്ച്.ഡിയുള്ളവർക്ക് മുൻഗണന. മേല്പറഞ്ഞ ഉദ്യോഗാർഥികളുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. വിഷയം – അഭിമുഖം നടക്കുന്ന തീയതി, സമയം എന്നിവ ബ്രാക്കറ്റിൽ : ഹിന്ദി (ജൂൺ 30 – രാവിൽ 10 മണി), സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ് (ജൂലൈ 01 – രാവിൽ 10 മണി), അറബിക് (ജൂലൈ 02 – രാവിലെ 11 മണി). കേന്ദ്രം : സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി, സർവകലാശാലാ ക്യാമ്പസ്.

സെക്യൂരിറ്റി ഗാർഡ് വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ എട്ടിന് നടക്കും. യോഗ്യത : 15 വർഷം സേവനം പൂർത്തിയാക്കിയ ശേഷം വിരമിച്ച സൈനികനായിരിക്കണം. ഉയർന്ന പ്രായ പരിധി : 50 വയസ് ( സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും ). യോഗ്യരായവർ രാവിലെ ഒൻപത് മണിക്ക് മതിയായ രേഖകൾ സഹിതം സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

അദീബ് – ഇ – ഫാസിൽ പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റം

ജൂലൈ രണ്ടിന് ആരംഭിക്കുന്ന രണ്ടാം വർഷ അദീബ് – ഇ – ഫാസിൽ പ്രിലിമിനറി, അദീബ് – ഇ – ഫാസിൽ ഫൈനൽ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് വിവിധ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം സർവകലാശാലാ ക്യാമ്പസിലെ ടാഗോർ നികേതനായി പുനഃ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പരീക്ഷാ സമയക്രമത്തിലും മാറ്റമുണ്ട്. പരിഷ്കരിച്ച സമയക്രമം വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാം വർഷ അദീബ് – ഇ – ഫാസിൽ പ്രിലിമിനറി പരീക്ഷയുടെ ഹാൾടിക്കറ്റ് ജൂൺ 28 മുതൽ സർവകലാശാലാ വെബ്‌സൈറ്റിലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അദീബ് – ഇ – ഫാസിൽ ഫൈനൽ പരീക്ഷയുടെ ഹാൾടിക്കറ്റ് ജൂൺ 30 മുതൽ ഓഫ്‌ലൈനായി പരീക്ഷാ ഭവൻ ഇ.ഒ.ടി. സെക്ഷനിൽ നിന്ന് ലഭ്യമാകും.

പരീക്ഷാ അപേക്ഷ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി ( 2023 പ്രവേശനം ) ജനുവരി 2024 പരീക്ഷക്ക് പിഴ കൂടാതെ ജൂലൈ 10 വരെയും 200/- രൂപ പിഴയോടെ  14 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ വീണ്ടും ലഭ്യമാകും.

പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (CCSS – PG – 2022, 2023 പ്രവേശനം) എം.എസ് സി. ബയോകെമിസ്ട്രി ( BCH2C03 – Biostatistics and Bioinformatics ), എം.എസ് സി. മൈക്രോബയോളജി ( MBG2C09 – Immunology ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 14-ന് നടക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) – എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ്, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, (CUCSS – ഫുൾടൈം ആന്റ് പാർട്ട്ടൈം) എം.ബി.എ. – ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (2022, 2023 പ്രവേശനം) എം.ആർക്. സസ്‌റ്റൈനബിൾ ആർക്കിടെക്ച്ചർ, (2023 പ്രവേശനം) എം.ആർക്. ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ച്ചർ ജൂലൈ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, മൂന്ന് സെമസ്റ്റർ (CBCSS – 2020 പ്രവേശനം) എം.എസ് സി. കെമിസ്ട്രി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 10 വരെ അപേക്ഷിക്കാം.

നാലു വർഷ ബിരുദം : കോളേജ് / മേജർ മാറ്റം അപേക്ഷ ജൂലൈ രണ്ടു വരെ നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 ബാച്ച് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് ഇന്റർ കോളേജ് മേജർ മാറ്റം / മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫർ എന്നിവയ്‌ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!