കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ടോപ്പേഴ്‌സ് അവാർഡ് 2024 (പ്രിയ മാധ്യമ സുഹൃത്തുക്കളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു)

HIGHLIGHTS : Calicut University News; Toppers Awards 2024 (Dear media friends are welcome to the ceremony)

ടോപ്പേഴ്‌സ് അവാർഡ് 2024 (പ്രിയ മാധ്യമ സുഹൃത്തുക്കളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു)

ഈ വർഷത്തെ ടോപ്പേഴ്‌സ് അവാർഡ് വിതരണ ചടങ്ങ് നവംബർ 30-ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അവാർഡ് വിതരണം ചെയ്യും. യു.ജി., പി.ജി., പ്രൊഫഷണൽ കോഴ്സ് ഉൾപ്പടെ ആകെ 187 പേരാണ് അവാർഡിന് അർഹരായത്. രജിസ്‌ട്രേഷൻ രാവിലെ 9.30-ന് ആരംഭിക്കും. വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.

sameeksha-malabarinews

‘ മിനി ദിശ ‘ പ്രദര്‍ശനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയും

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസില്‍ നടത്തുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ ‘ മിനി ദിശ ‘ പ്രദര്‍ശനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയും. പ്ലസ്ടുവിന് ശേഷമുള്ള വിശാലമായ ബിരുദപഠന സാധ്യതകള്‍ വിശദീകരിക്കുന്ന സ്റ്റാളാണ് സര്‍വകലാശാല ഒരുക്കിയിരിക്കുന്നത്. അഫിലിയേറ്റഡ് കോളേജുകളിലെ സാധാരണ ബിരുദ കോഴ്‌സുകളും ബി.വോക്. ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളും മാത്രമല്ല ഈ വര്‍ഷം നടപ്പാക്കിയ നാലുവര്‍ഷ ബിരുദത്തെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാനും ഇവിടെ നിരവധി വിദ്യാര്‍ഥികളെത്തി. പ്രവേശന ഡയറക്ടറേറ്റ് വെബ്‌സൈറ്റ് വഴിയുള്ള നടപടിക്രമങ്ങളും സെക്ഷന്‍ ഓഫീസര്‍ നുസൈബ ബായ്, ഓഫീസ് സൂപ്രണ്ട് കെ.പി. ലിനീഷ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗോപി കോഴിത്തൊടിക എന്നിവരാണ് സര്‍വകലാശാലയെ പ്രതിനിധീകരിച്ചത്. പ്രദര്‍ശനം 30-ന് സമാപിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം.

വനിതാ ഹോസ്റ്റൽ പ്രവൃത്തി ഉദ്ഘാടനം

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ വനിതാ ഹോസ്റ്റലിന്റെ ഒന്ന്, രണ്ട് നിലകളുടെ പ്രവൃത്തി ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കേരള സർക്കാരിന്റെ നാലാം വർഷത്തെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുന്നതാണിത്. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സ്വാഗതം പറഞ്ഞു. സർവകലാശാലാ എഞ്ചിനീയർ സി.കെ. മുബാറക്ക് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. കെ. പ്രദീപ് കുമാർ, ടി.ജെ. മാർട്ടിൻ, സി.പി. ഹംസ, ലേഡീസ് ഹോസ്റ്റൽ ഹോണററി വാർഡനും സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സ് വിഭാഗം മേധാവിയുമായ എ. നജുമുൽ ഷഹായി തുടങ്ങിയവർ സംസാരിച്ചു.

യാത്രയയപ്പ് നൽകി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് നവംബർ 30-ന് വിരമിക്കുന്ന പരീക്ഷാഭവൻ ബി. എസ് സി. വിഭാഗം സെക്ഷൻ ഓഫീസർ ജി.എസ്. രജിതക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ. കെ. സതീഷ് അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, ഫിനാൻസ് ഓഫീസർ വി. അൻവർ, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, കെ. പി. പ്രമോദ് കുമാർ, വിവിധ സംഘടനാ പ്രതിനിധികളായ വി.എസ് നിഖിൽ, കെ. സുനിൽ കുമാർ, ടി.വി. സമീൽ എന്നിവര്‍ പങ്കെടുത്തു.

സെക്യൂരിറ്റി ഗാർഡ് അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 24.08.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഡിസംബർ ആറിന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

അറബിക് പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം – ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്‌മന്റ് ഇൻ അറബിക് (പാർട്ട് ടൈം – ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് (പാർട്ട് ടൈം – ആറു മാസം) എന്നീ കോഴ്‌ സുകളിലേക്കാണ് അപേക്ഷ കഷണിച്ചത്. രജിസ്‌ട്രേഷൻ ഫീസ് 135/- രൂപ. ഡിസംബർ 13-ന് വൈകീട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വകുപ്പ് മേധാവി, അറബിക് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 ( ഫോണ്‍ – 0494 2407254 ) എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അല്ലെങ്കിൽ arabhod@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിലോ ഡിസംബർ 16-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 7017, 2660600.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായവർക്കുള്ള വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ സെമസ്റ്റർ (CCSS – UG – 2011, 2012, 2013 പ്രവേശനം) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 18-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

പത്താം സെമസ്റ്റർ (2016, 2017, 2018 പ്രവേശനം) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ (2014 സ്‌കീം) വിവിധ ബി.ടെക്. ഏപ്രിൽ 2022, ഏപ്രിൽ 2023, നവംബർ 2021, നവംബർ 2022 പരീക്ഷകളുടെയും (2009 സ്‌കീം – 2014 പ്രവേശനം) പാർട്ട് ടൈം ബി.ടെക്. പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!