കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സിൻഡിക്കേറ്റ് യോഗം

HIGHLIGHTS : Calicut University News; Syndicate Meeting

malabarinews

സിൻഡിക്കേറ്റ് യോഗം

sameeksha

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം മാർച്ച് 20-ന് രാവിലെ 10.00 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

ഓഡിറ്റ് കോഴ്സ് ഫലം രേഖപ്പെടുത്തണം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( CUFYUGP – 2024 പ്രവേശനം ) ബി.ബി.എ., ഹോണേഴ്‌സ്, ബി.സി.എ. ഹോണേഴ്‌സ് ഏപ്രിൽ 2025 റഗുലർ ഓഡിറ്റ് കോഴ്സ് പരീക്ഷകളുടെ ഫലം (PASS / FAIL) രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് സർവകലാശാലാ വെബ്‌സൈറ്റിൽ മാർച്ച് 21 മുതൽ ഏപ്രിൽ ഏഴ് വരെ ലഭ്യമാകും.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു. – ഐ.ഇ.ടി. ) രണ്ടാം സെമസ്റ്റർ ( 2019 മുതൽ 2023 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190/- രൂപ പിഴയോടെ ഏപ്രിൽ മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 18 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ( 2022, 2023 പ്രവേശനം ) എം.എ. ഹിസ്റ്ററി, ( 2023 പ്രവേശനം ) എം.എ. ഉറുദു ( CCSS ) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.എസ് സി. ജനറൽ ബയോടെക്‌നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!