
സര്‍വകലാശാലയില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ‘ലീപ്’
കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ഓന്‍ട്രിപ്രൂണര്‍ഷിപ്പില്‍ ( സി.ഐ.ഇ. ) കേരള സ്റ്റാര്‍ട്ടപ്പ്മി ഷന്റെ ലീപ് സെന്റര്‍. നൂതനാശയങ്ങളും സംരഭങ്ങളും വികസിപ്പിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്ഥലസൗകര്യങ്ങളും ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും പങ്കിടുന്നതിനുള്ള കേന്ദ്രമാണ് ലീപ്. കാലിക്കറ്റില്‍ തുടങ്ങിയിരിക്കുന്നത് 22-ാമത്തെ ലീപാണ്. ലീപിന്റെയും ഫാബ് ലാബിന്റെയും ഉദ്ഘാടനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. അനൂപ് അംബിക, സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. സി.ഐ. ഇയില്‍ 10 സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റര്‍ ( ടി.ബി.ഐ.-ഐ.ഇ.ടി. ) വഴി 11 സംരഭങ്ങളുമുണ്ട്. ചടങ്ങില്‍ സി.ഐ.ഇ. ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, ഡോ. എന്‍.എന്‍. ബിനിത, വി. ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, സയന്‍സ് ഡീന്‍ ഡോ. എം.എം. മുസ്തഫ, സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ. ജയ, കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് മാനേജര്‍ വിവേക് നായര്‍, കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി ഇനീഷ്യേറ്റീവ് പ്രതിനിധി അജയന്‍ ആനാട്ട്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീനാഥ്, കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി. പ്രസിഡന്റ് റിഫാത് റഹ്‌മാന്‍, ഐ.എസ്.ആര്‍.ഒ. മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ സെമിനാർ
സർവകലാശാലാ ബോട്ടണി പഠനവകുപ്പിൽ നിന്ന് വിരമിക്കുന്ന സീനിയർ പ്രൊഫ. ഡോ. സന്തോഷ് നമ്പിയെ ആദരിക്കുന്നതിന്റെ ഭാഗമായി പഠനവകുപ്പ് മാർച്ച് 04, 05 തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. “ ടുവാർഡ്‌സ് എ ഗ്രീൻ ഫ്യൂച്ചർ : എമർജിങ് പെർസ്പെക്റ്റീവ് ഇൻ പ്ലാന്റ് ബയോളജി ആന്റ് ബയോഡൈവേഴ്സിറ്റി ” എന്ന വിഷയത്തിലാണ് സെമിനാർ. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പരിപാടി. മാർച്ച് 04-ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി ( CUCBCSS UG 2014 – 2016 പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 02 മുതൽ 21 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവരസരങ്ങളും നഷ്ടമായവർക്കുള്ള സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ, നാല്, ആറ്, പത്ത് സെമസ്റ്റർ ബി.ആർക്ക്. (2014 പ്രവേശനം) സെപ്റ്റംബർ 2024, (2015 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് മാർച്ച് 27 വരെ അപേക്ഷിക്കാം.
പരീക്ഷ
അവസാന വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 02-ന് തുടങ്ങും. കേന്ദ്രം : ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സ്, തൃശ്ശൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി (CBCSS – SDE 2022 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 11 വരെ അപേക്ഷിക്കാം.
എം.എ. അറബിക് ( CCSS ) ഒന്നാം സെമസ്റ്റർ (2025 പ്രവേശനം), മൂന്നാം സെമസ്റ്റർ (2024 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെയും എം.എസ് സി. ബയോടെക്‌നോളജി (CCSS 2025 പ്രവേശനം) നവംബർ 2025 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈ റ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





