കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ 10-ന്

സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ 10-ന്

കാലിക്കറ്റ് സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ 10-ന് നടക്കും. അഖിലേന്ത്യാ അന്തർ സർവകലാശാലാ മത്സര വിജയികൾ, പരിശീലകർ എന്നിവർക്കുള്ള ക്യാഷ് അവാർഡ്, സ്കോളർഷിപ്പ്, സ്പോർട്സ് കിറ്റ്, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളേജുകൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്യും. അന്താരാഷ്ട്ര തലത്തിൽ മികവുപുലർത്തിയ നിരവധി കായിക താരങ്ങളും ഒളിമ്പ്യന്മാരും പങ്കെടുക്കുന്ന പരിപാടി സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ രാവിലെ 10.30-ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. 270 കായിക താരങ്ങൾക്കാണ് ക്യാഷ് അവാർഡും കിറ്റുകളും വിതരണം ചെയ്യുക. മുപ്പത്താറ് ലക്ഷത്തോളം രൂപ ഇതിനായി സർവകലാശാലാ ചെലവഴിക്കുന്നുണ്ടെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.

പി.ജി. ക്യാപ് – 2024 13-ന് മുൻപായി പ്രവേശനം നേടണം

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായുള്ള വിദ്യാർഥികളുടെ പരിഷ്കരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സീറ്റൊഴിവ് എന്നിവ പരിശോധിച്ച് കോളേജ് / സെന്ററുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സമയക്രമ പ്രകാരം സെപ്റ്റംബർ 13-ന് മുൻപായി പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

പേരാമ്പ്ര റീജ്യണൽ സെന്ററിൽ എം.സി.എ. സീറ്റൊഴിവ്

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെന്ററിൽ എം.സി.എ. പ്രോഗ്രാമിന് – ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒൻപതിന് സെന്ററിൽ നേരിട്ട് ഹാജരാകണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും പ്രവേശനം നേടാം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് മുഴുവൻ ഫീസും ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961039127, 0496 2991119.

വടകര സി.സി.എസ്.ഐ.ടിയിൽ എം.സി.എ. / എം.എസ് സി. സീറ്റൊഴിവ്

വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ 11-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446993188, 9447150936.

യു.ജി. ഫൗണ്ടേഷന്‍ കോഴ്സ് രജിസ്‌ട്രേഷൻ 12 വരെ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് ( CUFYUGP – 2024 പ്രവേശനം ) ജനറൽ ഫൗണ്ടേഷൻ കോഴ്‌സിനും ഡിസിപ്ലിൻ ഫൗണ്ടേഷൻ കോഴ്‌സിനും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 12 വരേക്ക് നീട്ടി. ഒന്നാം സെമസ്റ്റർ നവംബർ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് പിന്നീട് ലഭ്യമാക്കും.

പരീക്ഷാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബി.കോം., ബി.ബി.എ. ( CBCSS & CUCBCSS ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top