
മലയാളികളെ ലോകത്തിന് പ്രിയപ്പെട്ടവരാക്കിയത് മതനിരപേക്ഷത : ഡോ. വി.കെ. രാമചന്ദ്രൻ
ഉയർന്ന ജനാധിപത്യബോധവും മതനിരപേക്ഷ ജീവിതവുമാണ് കേരളീയരുടെ മികച്ച മൂല്യങ്ങളെന്നും മലയാളി സമൂഹത്തിൻ്റെ ലോകത്തിൻ്റെ ഇതരഭാഗങ്ങളിലേക്കുള്ള പാലായനം കേരളത്തിൻ്റെ സമസ്ത മേഖലകളെയും സ്വാധീനിച്ചതായും കേരള സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് ചെയർപേഴ്സൺ ഡോ. വി.കെ രാമചന്ദ്രൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച മലയാളി പ്രവാസ ജീവിതം സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളീയരുടെ പ്രവാസ ജീവിതം കാലങ്ങളായി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും ഇത് സാമൂഹ്യശാസ്ത്രമേഖലയിൽ പഠനവിധേയമാക്കേണ്ടതുണ്ടെന്നും സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പറഞ്ഞു. പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.കെ. മുഹമ്മദ് നൗഫൽ, സൗദ് ഇസ്മയിൽ, എസ്. ദിവ്യ, മരിയ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. 11-ന് സെമിനാർ സമാപിക്കും.
അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോൾ കാലിക്കറ്റിന് വെങ്കലം
കൽക്കട്ട സർവകലാശാലയിൽ നടന്ന പുരുഷ വിഭാഗം അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല മൂന്നാം സ്ഥാനം നേടി. ഫൈനൽ മത്സരത്തിൽ കൽക്കട്ട സർവകലാശാലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അഡാമസ് സർവകലാശാല ചാമ്പ്യൻമാരായി. ജോയ് സർവകലാശാലയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് സെമിഫൈനൽ പ്രവേശിച്ചത്. സെമി ഫൈനലിൽ കൽക്കട്ട സർവകലാശാല ഒരു ഗോളിന് കാലിക്കറ്റിനെ പരാജയപ്പെടുത്തുകയായിരുന്നു. ടീം അംഗങ്ങൾ : ഷാരൂഖ്ഖാൻ, സനൂപ്, ആസിഫ്, ഹാഷിർ, ദിൽഷാദ്, നജീബ് (എം.ഇ.എസ്. കെ.വി.എം. കോളേജ്, വളാഞ്ചേരി), അഥർവ്, നന്ദു കൃഷ്ണ, മുഹമ്മദ് അനസ്, തഫ്സീർ (ഫാറൂഖ് കോളേജ്), മുഹമ്മദ് സഹദ്, അബ്ദുൽ സമദ്, ഹർഷൽ റഹ്മാൻ (ഇ.എം.ഇ.എ. കോളേജ്, കൊണ്ടോട്ടി), മിഥിലാജ്, അദ്നാൻ (കേരളവർമ കോളേജ്, തൃശ്ശൂർ), അഫ്സൽ (ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ), റിസ്‌വാൻ (എം.എ.എം.ഒ. കോളേജ്, മുക്കം), മനോജ് (എം. ഡി.കോളേജ്, പഴഞ്ഞി), അക്ഷയ് (എം.ഇ.എസ്. മമ്പാട്), മാത്യു (സെന്റ് തോമസ് കോളേ ജ്, തൃശ്ശൂർ), അർജുൻ (സഹൃദയ കോളേജ്, കൊടകര), മുഖ്യ പരിശീലകൻ : ഡോ. ശിവറാം (കേരളവർമ കോളേജ്), സഹ പരിശീ ലകൻ : കെ.പി. അമീൻ നവാസ് (എസ്.എം.എസ്.ടി.എം. വുമൺസ് കോളേജ്, ആതവനാട്), മാനേജർ : ദിനിൽ (എം.ഇ.എസ്. കെ.വി.എം. കോളേജ്), ഫിസിയോതെറാപ്പിസ്റ്റ് : ഡോ. പി.ടി. ഡെന്നി ഡേവിസ്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബി.കോം., ബി.ബി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് (ഡബിൾ മെയിൻ), ബി.എസ് സി. ബോട്ടണി ആന്റ് കംപ്യൂട്ടേഷണൽ ബയോളജി (ഡബിൾ മെയിൻ), ബി.ഡെസ് (ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈൻ), ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എസ് സി., ബി.എസ് സി. ഇൻ എൽ.ആർ.പി., ബി.സി.എ., ബി.എ. ഫിലിം ആന്റ് ടെലിവിഷൻ, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. മൾട്ടിമീഡിയ (CBCSS – UG), ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ് (CUCBCSS – UG) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും.
സർവകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആന്റ് കംപ്യൂട്ടിങ് ഇൻ ഹിന്ദി (2025 പ്രവേശനം) ജൂലൈ 2025 റഗുലർ പരീക്ഷ ഫെബ്രുവരി 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാല് വർഷ ബിരുദ പ്രോഗ്രാം (2024 പ്രവേശനം) ഒന്നാം സെമസ്റ്റർ നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ നവംബർ 2024 ഡെഫിഷ്യൻസി റഗുലർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് ഫെബ്രുവരി 10 മുതൽ 16 വരെയും പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധനക്ക് 26 മുതൽ മാർച്ച് 06 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ വിവിധ പി.ജി. (CBCSS – PG – 2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2025 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 മുതൽ 21 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ – എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി, എം.ടി.എച്ച്.എം. നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (CBCSS) (2022 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എസ് സി. ബയോകെമിസ്ട്രി, എം.എസ് സി. ഹ്യൂമൻ ഫിസിയോളജി, എം.എ. ഫിലോസഫി ( CCSS – 2024 പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .
അഞ്ചാം സെമസ്റ്റർ വിവിധ ബി.വോക്. ( CUCBCSS – UG – 2020 പ്രവേശനം ) നവംബർ 2025, ( CBCSS – UG – 2021, 2022, 2023 പ്രവേശനം ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2020, 2021 പ്രവേശനം) മാർച്ച് 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




