
സി.ഡി.എം.ആർ.പിയിൽ വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി വകുപ്പിന് കീഴിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോജക്ടിന്റെ (സി.ഡി.എം.ആർ.പി.) മലപ്പുറം, കോഴിക്കോട് ജില്ലയിലെ നടത്തിപ്പിനായി നിത്യ വാടകയ്ക്ക് ഓടാൻ തയ്യാറുള്ള വാഹന ഉടമകളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 7 പേർക്ക് യാത്രചെയ്യാവുന്ന 2015-ന് ശേഷം രജിസ്റ്റർ ചെയ്ത ടാക്സി വാഹനമായിരിക്കണം. അപേക്ഷാ ഫോം മെയ് 20 വരെ സി.ഡി.എം.ആർ.പി. പ്രോജക്ട് ഓഫീസിൽ ലഭ്യമാകും. ക്വട്ടേഷനോടൊപ്പം സി.ഡി.എം.ആർ.പി. പ്രോജക്ട് ഡയറക്ടറുടെ പേരിലെടുത്ത 6000 രൂപയുടെ ഡി.ഡി. സമർപ്പിക്കണം. ഫോം സമർപ്പിക്കേണ്ട അവസാന തീയതി മെയ് 25. 30-ന് ഉച്ചക്ക് 02.00 മണിക്കാണ് ടെണ്ടർ തുറക്കുക. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഗ്രേസ് മാർക്ക് അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS UG – 2023 പ്രവേശനം) അഞ്ച്, ആറ് സെമസ്റ്റർ വിദ്യാർഥികളിൽ ഗ്രേസ് മാർക്കിന് അർഹരായവർ (എൻ.സി.സി./ സ്പോർട്സ്/ ആർട്സ്) അപേക്ഷ പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിൽ സമർപ്പിക്കണം. അവസാന തീയതി മെയ് 25. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി (CBCSS – 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ (പ്രോജക്ട് മോഡ്) പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ് (2024 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മെയ് 21 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 14 മുതൽ ലഭ്യമാകും.
പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്‌സ് ആന്റ് മാനേജ്മെന്റ് ഇൻ അറബിക് (പാർട്ട് ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് – (2023 പ്രവേശനം) മാർച്ച് 2025 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മെയ് 21 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 15 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2020 പ്രവേശനം) മാർച്ച് 2025, (2021 പ്രവേശനം മുതൽ) മാർച്ച് 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 3 വരെയും 200 രൂപ പിഴയോടെ 7 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 18 മുതൽ ലഭ്യമാകും.
പരീക്ഷ
വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജമെറ്റിലെ ഒന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (2023 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 17-ന് തുടങ്ങും.
അദീബ് – ഇ – ഫാസിൽ (ഉറുദു) (സിലബസ് ഇയർ – 2007) അവസാന വർഷ ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 29-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
അദീബ് – ഇ – ഫാസിൽ പ്രിലിമിനറി (സിലബസ് ഇയർ – 2016) ഒന്നാം വർഷ ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 16-നും രണ്ടാം വർഷ ഏപ്രിൽ 2026 പരീക്ഷകൾ ജൂൺ 29-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CBCSS UG – 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. വിമൻസ് സ്റ്റഡീസ് ( CCSS – 2024 പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




