കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ചോദ്യ ബാങ്ക് നിര്‍മാണ ശില്പശാല

HIGHLIGHTS : Calicut University News; Question Bank Construction Workshop

ചോദ്യ ബാങ്ക് നിര്‍മാണ ശില്പശാല

നാലു വര്‍ഷ ബി.എ. ഹിസ്റ്ററി പരീക്ഷയുടെ ചോദ്യ ബാങ്ക് തയ്യാറാക്കുന്നതിനുള്ള ത്രിദിന ശില്പശാലക്ക് കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പ് സെമിനാര്‍ ഹാളില്‍ തുടക്കമായി. സര്‍വകലാശാലക്കു കീഴിലെ ചരിത്രാധ്യാപകരാണ് ചോദ്യങ്ങള്‍ ആധുനിക രീതിയില്‍ തയ്യാറാക്കുന്നത്. ശില്പശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് ഉദ്ഘാടനം ചെയ്തു. ബി.എ. ഹിസ്റ്ററി പഠനബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉദയകുമാര്‍ അധ്യക്ഷനായി. യോഗത്തില്‍ ഡോ. പി. ശിവദാസന്‍, ഡോ. സി.എ. അനസ്, ഡോ. കെ.കെ. രമണി എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

അന്താരാഷ്ട്ര അറബിക് സമ്മേളനം

കാലിക്കറ്റ് സര്‍വകലാശാലാ അറബിക്ക് പഠനവകുപ്പ് ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സമ്മേളനം നവംബര്‍ 25-ന് തുടങ്ങും. ‘അറബി വികസനത്തിന്റെയും ഭാവിയുടെയും ഭാഷ; യാഥാര്‍ത്ഥ്യവും പ്രതീക്ഷകളും’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം അറബി ഭാഷാ സ്നേഹികള്‍ക്ക് ഏറെ പ്രയോജനപ്പെടും. നവംബര്‍ 29 നാണ് സമാപനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847766494, 9497343532.

സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം / മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് : ഡിസംബര്‍ 16 വരെ അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷനു കീഴില്‍ 2022 – ല്‍ പ്രവേശനം നേടിയ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിക്കേണ്ട കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം (CUSSP) സര്‍ട്ടിഫിക്കറ്റ് / മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്റ്റുഡന്റസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി ഡിസംബര്‍ 16 വരെ നീട്ടി. ഫോണ്‍ : 0494 2407356, 0494 2400288.

എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS – UG – 2022 പ്രവേശനം ) എന്‍.എസ്.എസ്. വോളന്റിയര്‍മാരില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവര്‍ക്ക് സ്റ്റുഡന്റസ് പോര്‍ട്ടലിലെ ഗ്രേസ് മാര്‍ക്ക് മാനേജ്മന്റ് സിസ്റ്റം വഴി ഓണ്‍ലൈനായി ഗ്രേസ്മാര്‍ക്കിന് അപേക്ഷിക്കാനുള്ള സൗകര്യം നവംബര്‍ 25 മുതല്‍ ലഭ്യമാകും. അവസാന തീയതി ഡിസംബര്‍ ആറ്.

പരീക്ഷാ അപേക്ഷ

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം റഗുലര്‍), പി.ജി. ഡിപ്ലോമ ഇന്‍ കോമേഴ്‌സ് ആന്റ് മാനേജ്മന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് – മാര്‍ച്ച് 2024 (2023 പ്രവേശനം) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ രണ്ട് വരെയും 190/- രൂപ പിഴയോടെ നാല് വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

2003 – 2004 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടിയ ബി.കോം. വിദ്യാര്‍ഥികളുടെ (ആല്‍ഫാ ന്യൂമെറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം) പാര്‍ട്ട് III സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി, എം.എ. മലയാളം, എം.എ. മലയാളം വിത് ജേണലിസം ഏപ്രില്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2023, ഏപ്രില്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!