HIGHLIGHTS : Calicut University News; Physical Education: Assistant Professor Interview

ഫിസിക്കൽ എജ്യുക്കേഷൻ: അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് 25.08.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്ക് 13.10.2025-ന് നടത്താനിരുന്ന അഭിമുഖം നവംബർ 24-ന് നടത്തും. കേന്ദ്രം : സർവകലാശാലാ ഭരണകാര്യാലയം.
ഗണിതശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പിൽ എനി ടൈം രജിസ്‌ട്രേഷൻ പി.എച്ച്.ഡി. പ്രവേശനത്തിന് ( 2025 ) അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. റിസർച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ : 1. ഡോ. പ്രീതി കുറ്റിപ്പുലാക്കൽ (9562475245, preethikp@uoc.ac.in), ഗ്രാഫ് തിയറി, രണ്ടൊഴിവ്. 2. ഡോ. പി. സിനി (9744717571, sini@uoc.ac.in), ടോപ്പോളജി, ഫസി മാത്തമാറ്റിക്സ്, ഒരൊഴിവ്. 3. ഡോ. ടി. പ്രസാദ് (9447742183, prasadt@uoc.ac.in), ഓപ്പറേറ്റർ തിയറി, ഒരൊഴിവ്. 4. ഡോ. ടി. മുബീന (8281740665, mubeenatc@uoc.ac.in), ജിയോമെട്രിക് ഗ്രൂപ്പ് തിയറി, ഒരൊഴിവ്. യോഗ്യരായവർ മതിയായ രേഖകൾ സഹിതം നവംബർ 24-നുള്ളിൽ mathshod@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 11-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സിയിലെ പ്രോജക്ട് മോഡ് – ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ ( 2024 പ്രവേശനം ) വിദ്യാർഥികൾക്കുള്ള ജൂലൈ 2025 പരീക്ഷ നവംബർ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


