HIGHLIGHTS : Calicut University News; PG in Calicut Registration can be done till 23rd Graduation Ceremony
കാലിക്കറ്റിൽ പി.ജി. ഗ്രാജ്വേഷൻ സെറിമണി 23-വരെ രജിസ്റ്റർ ചെയ്യാം
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ 2024 – ൽ ബിരുദാനന്തര ബിരുദം വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം നവംബർ 23 – ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനു ശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . ഫോൺ : 0494 2407200 / 2407267 / 2407239.
കേരള സയന്‍സ് സ്ലാം നവംബര്‍ 23-ന് കാലിക്കറ്റില്‍ 25 പേര്‍ മത്സരിക്കും
ശാസ്ത്രഗവേഷണത്തെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മത്സരമായ കേരള സയന്‍സ് സ്ലാം 2024-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ 25 പേര്‍ മത്സരിക്കും. 350 പേര്‍ കാണികളായും പങ്കെടുക്കും. മത്സരാര്‍ഥികളുടെ സ്ക്രീനിങും പൊതുജനങ്ങളുടെ രജിസ്ട്രേഷനും പൂര്‍ത്തിയായി. സയൻസ് ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് കേരളത്തിലെ പ്രമുഖ അക്കാദമികസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ അഞ്ചു കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന കേരള സയന്‍സ് സ്ലാം 2024-ന്റെ കോഴിക്കോട് റീജിയണല്‍ മത്സരമാണ് നവംബര്‍ 23-ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്നത്. പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചെയര്‍ ഫോര്‍ സയന്‍സ് പോപുലറൈസേഷന്‍ ആന്റ് റിസര്‍ച്ചിന്റെ നേതൃത്വത്തിൽ സർവകലാശാലാ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ രാവിലെ 9.30-നാണ് പരിപാടി. സാധാരണക്കാരായ പ്രേക്ഷകർക്കുമുന്നിൽ യുവശാസ്ത്രജ്ഞർ അവരുടെ ഗവേഷണ പ്രോജക്റ്റുകൾ ലളിതമായ ഭാഷയിൽ 10 മിനിറ്റുകൊണ്ടു വിശദീകരിക്കുന്നതാണ് മത്സരം. സയൻസ് വിഷയങ്ങളിലെ ഗവേഷകർ, ഗവേഷണ വിദ്യാർഥികൾ, ഗവേഷണത്തിനൊരുങ്ങുന്ന ഉന്നതബിരുദവിദ്യാർഥികൾ എന്നിവരാണ് അവതരണങ്ങള്‍ നടത്തുക. മികച്ച അവതരണം നടത്തുന്ന അഞ്ചുപേരെ ഡിസംബര്‍ 14-ന് പാലക്കാട് ഐ.ഐ.ടിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനലിനൊപ്പം കാണികളും വിധിനിര്‍ണയത്തില്‍ പങ്കെടുക്കും. വിദേശത്ത് പലപ്പോഴും സംഘടിപ്പിക്കപ്പെടുന്ന സയന്‍സ് സ്ലാം കേരളത്തില്‍ ആദ്യമായാണ് നടക്കുന്നത്. സയന്‍സിന്റെ ഈ ജനകീയ വിനിമയ പരിപാടിയുടെ ആദ്യറൗണ്ട് മത്സരങ്ങള്‍ക്ക് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു. അവസാന മത്സരം കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കും. കാലിക്കറ്റ് സർവകലാശാലയിൽ റീജിയണല്‍ സയന്‍സ് സ്ലാം മത്സരത്തിന്റെ നടത്തിപ്പിന് പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചെയറിന്റെ നേതൃത്വത്തില്‍ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പരിപാടിയുടെ അനുബന്ധമായി 20-ന് വൈകീട്ട് സർവകലാശാലാ സ്റ്റുഡന്റ്സ് ട്രാപില്‍ സയന്‍സ് ഈവ് സംഘടിപ്പിക്കും. സയന്‍സ് ക്വിസ്, ശാസ്ത്ര പുസ്തകപ്രദര്‍ശനം, സയന്‍സ് ഡിബേറ്റ് എന്നിവയുണ്ടാകും.
സി.എച്ച്. ചെയറിൽ വിവരാവകാശ ശില്പശാല
കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയറിൽ നവംബർ 26-ന് വിവരാവകാശ ശില്പശാല സംഘടിപ്പിക്കുന്നു. വിവരാവകാശ നിയമം നിലവിൽ വന്ന് 20 വർഷം പൂർത്തിയാവുന്നതിൻ്റെ ഭാഗമായാണ് പരിപാടി. ചെയർ ഹാളിൽ രാവിലെ 10.30-ന് നടക്കു ന്ന ചടങ്ങിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ ഡോ. എ. അബ്ദുൽ ഹക്കീം, അഡ്വ. ടി. കെ. രാമകൃഷ്ണൻ എന്നിവർ ശില്പശാലയിൽ സംസാരിക്കും. രജിസ്ട്രാർ ഡോ. ഇ. കെ. സതീഷ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 9562579029.
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം
കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പിലെ (2019 പ്രവേശനം) എം.എ. മലയാളം, എം.ഫിൽ മലയാളം കോഴ്‌സുകൾ പൂർത്തിയാക്കി ഇതുവരെ കോഷൻ ഡെപ്പോ സിറ്റ് കൈപറ്റിയിട്ടില്ലാത്തവർ നവംബർ 25 – നകം പഠനവകുപ്പിൽ നിന്നും കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റേണ്ടതാണ്.
പരീക്ഷ മാറ്റി
ഒക്ടോബർ 11 – ന് നടത്താനിരുന്ന ഒന്നാം വർഷ (2000 മുതൽ 2011 വരെ പ്രവേശനം) ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയും വിദൂര വിഭാഗം അവസാന വർഷ (1996 മുതൽ 2007 വരെ പ്രവേശനം) എം.എ. ഹിസ്റ്ററി ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയും നവംബർ 28-ന് നടത്തും. സമയം ഉച്ചയ്ക്ക് 1.30.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.