HIGHLIGHTS : Calicut University News; Online class recording: Teachers can apply

ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഓൺലൈൻ കോഴ്‌സുകളുടെ വീഡിയോ ക്ലാസുകൾ റെക്കോഡ് ചെയ്യുന്നതിന് വിദഗ്‌ധ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. സർവകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദൂര വിഭാഗം വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം, കോളേജ് പ്രിൻസിപ്പൽ / വകുപ്പ് മേധാവിയുടെ ശുപാർശയോടു കൂടി നവംബർ 20-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ > Notifications. ഫോൺ : 0494 2407494.
പരീക്ഷാഅപേക്ഷ
അഞ്ചാം സെമസ്റ്റർ ( 2022 പ്രവേശനം ) എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി, ഒൻപതാം സെമസ്റ്റർ ( 2020 പ്രവേശനം ) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് മെയ് 2025 സേ പരീക്ഷകൾക്ക് (പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ) പിഴ കൂടാതെ നവംബർ 12 വരെയും 200/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2021 മുതൽ 2024 വരെ പ്രവേശനം) മാർച്ച് 2025, (2020 പ്രവേശനം) മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 200/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ ഏഴ് മുതൽ ലഭ്യമാകും.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ നാല്, ആറ് സെമസ്റ്റർ ബി.ടെക്. (2017, 2018 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 200/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ 10 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.ടെക്. ( 2019 മുതൽ 2024 വരെ പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 25 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. – മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ക്ലിനിക്കൽ സൈക്കോളജി, എം.എ. – മലയാളം വിത് ജേണലിസം, ഇക്കണോമെട്രിക്സ്, ബിസിനസ് ഇക്കണോമിക്സ്, അറബിക്, മലയാളം, ഹിസ്റ്ററി, ഡെവലപ്മെന്റ് ഇക്കണോമി ക്സ്, എം.കോം. ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. ഹിന്ദി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

