HIGHLIGHTS : Calicut University News; New discussion forum for researchers in Calicut

കാലിക്കറ്റിൽ ഗവേഷകർക്ക് പുതിയ ചർച്ചാവേദി
കാലിക്കറ്റ് സർവകലാശാലാ മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന റിസർച്ച് ഫോറം ‘ ദി റൗണ്ട് ടേബിൾ ’ എന്ന പേരിൽ റിസർച്ച് ഡിസ്കഷൻ സീരീസ് തുടങ്ങി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവഗവേഷകരുടെ പഠനങ്ങൾ അക്കാദമിക ചർച്ചക്ക് വിധേയമാക്കുന്നതിന് ഇത് സഹായകമാകും. ഗവേഷണ പ്രവർത്തനത്തിനിടെ തയ്യാറാക്കുന്ന പഠനങ്ങൾ അക്കാദമിക്ക് സമൂഹത്തിന് മുന്നിൽ ചർച്ചക്ക് വെച്ച് പഠനത്തിന് അന്തർ വൈജ്ഞാനിക മാനം നൽകുകയും ഫലങ്ങൾ ജനകീയമാക്കുകയാണ് പുതിയ സംരംഭത്തിൻ്റെ ലക്ഷ്യം. ശാസ്ത്ര – മാനവിക വിഷയങ്ങളിൽ പഠനം നടത്തുന്ന ആർക്കും റൗണ്ട് ടേബിളിൽ വിഷയം അവതരിപ്പിക്കാം. ആദ്യ എപ്പിസോഡിൽ മാധ്യമ ഗവേഷകനും യു.ജി.സി. ഫെലോയുമായ ടി.എം. നവനീത് കേരളത്തിലെ വന്യജീവി ആക്രമണത്തെക്കുറിച്ചുള്ള ഡാറ്റയിലെ ന്യൂനതകൾ വാർത്താ റിപ്പോർട്ടിനെ എങ്ങനെ ബാധിക്കുന്നുവെന്ന തൻ്റെ പഠനം ചർച്ചക്ക് വെച്ചു. വിവിധ തലങ്ങളിൽ നിന്നുള്ള നിരവധി ഗവേഷകരും വിഷയവിദഗ്ധരും പങ്കാളികളായ ചർച്ച ഗവേഷണ പ്രവർത്തന ത്തിന് സമഗ്രഭാവം നൽകാൻ സഹായകമായെന്ന് നവനീത് അഭിപ്രായപ്പെട്ടു. പഠന വകുപ്പ് മേധാവി ഡോ. എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗവേഷകരായ മുഹമ്മദ് മുസ്തഫ സ്വാഗതവും ശ്രീഹരി നന്ദിയും പറഞ്ഞു.
ഗസ്റ്റ് അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ 2025 – 2026 അക്കാദമിക വർഷത്തേക്ക് മണിക്കൂറാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആന്റ് വെയിറ്റ് മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലാണ് നിയമനം. യോഗ്യത : പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 27-നകം പ്രിൻസിപ്പൽ, സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം – 673 635 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ – മെയിൽ : cpe@uoc.ac.in . ഫോൺ : 9847206592
പരീക്ഷാ അപേക്ഷ
എട്ടാം സെമസ്റ്റർ ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. ( 2014 പ്രവേശനം ) ഏപ്രിൽ 2022 സപ്ലിമെന്ററി, സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (സി.യു. – ഐ.ഇ.ടി.) എട്ടാം സെമസ്റ്റർ ബി.ടെക്. ( 2015 പ്രവേശനം ) ഏപ്രിൽ 2022, ( 2016 പ്രവേശനം ) നവംബർ 2022, ( 2017 പ്രവേശനം ) ഏപ്രിൽ 2023, ( 2018 പ്രവേശനം ) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 17 മുതൽ ലഭ്യമാകും.
പരീക്ഷ
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ആറാം സെമസ്റ്റർ (2022 പ്രവേശനം) ബി.എ. – ‘ PHL 6B 17 – Asian Philosophy ’ പേപ്പർ ഏപ്രിൽ 2025 റഗുലർ പരീക്ഷ ഏപ്രിൽ 10-ന് നടക്കും. സമയം 1.30 മുതൽ 4.15 വരെ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് സുവോളജി നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, സോഷ്യോളജി – (2020 പ്രവേശനം) നവംബർ 2023, (2021 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.