Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; മീറ്റ് ദി ഓതര്‍

HIGHLIGHTS : Calicut University News; Meet the Author

മീറ്റ് ദി ഓതര്‍

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി ‘മീറ്റ് ദി ഓതര്‍’ പരിപാടി സംഘടിപ്പിക്കുന്നു. 24-ന് രാവിലെ 10.30-ന് സി.എച്ച്.എം.കെ. ലൈബ്രറി സെമിനാര്‍ ഹാളില്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ് വിന്‍ സാംരാജ് ഉദ്ഘാടനം ചെയ്യും. 2021-ലെ ചെറുകാട് അവാര്‍ഡ് ജേതാവ് ഷീലാ ടോമി മുഖ്യാതിഥിയായെത്തുന്ന പരിപാടിയില്‍ അവാര്‍ഡിനര്‍ഹമായ ‘വല്ലി’ നോവല്‍ ചര്‍ച്ച ചെയ്യും. ഇംഗ്ലീഷ് പഠനവിഭാഗം അദ്ധ്യാപകന്‍ ഡോ. കെ.എം. ഷരീഫ് നോവലിനെക്കുറിച്ച് സംസാരിക്കും.

sameeksha-malabarinews

സംസ്‌കൃത പഠനവിഭാഗം ചര്‍ച്ചാ സമ്മേളനം

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ‘കേരളീയ രംഗവേദി – കാഴ്ചകള്‍, നേട്ടങ്ങള്‍, അഭിരുചികള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു. പ്രൊഫ. സി. രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ കെ.സി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. വി. കലാധരന്‍, സി.കെ. ജയന്തി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എന്‍.കെ. സുന്ദരേശ്വരന്‍, പഠനവകുപ്പ് മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ്, ഡോ. എന്‍.എ. ഷിഹാബ് എന്നിവര്‍ സംസാരിച്ചു.

അറബിക് ദേശീയ ശില്‍പശാല

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തിന്റെയും സഹകരണത്തോടെ കേരള എയിഡഡ് അറബിക് കോളേജ് പ്രിന്‍സിപ്പല്‍സ് കണ്‍സോര്‍ഷ്യം ഏകദിന ശില്‍പശാല നടത്തുന്നു. 23-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. നാക് അംഗീകാരം നേടിയ സ്ഥാപനങ്ങളെ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ആദരിക്കും. കണ്‍സോര്‍ഷ്യം കണ്‍വീനര്‍ ഡോ. സയ്യിദ് മുഹമ്മദ് ഷാക്കിര്‍ അദ്ധ്യക്ഷനാകും.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ മാത്തമറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. മാര്‍ച്ച് 2-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിക്ലറേഷന്‍ ഫോം

കാലിക്കറ്റ് സര്‍വകലാശാലാ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പിനു അനുബന്ധരേഖകള്‍ക്കുമൊപ്പം ഒരു ഡിക്ലറേഷന്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്. ഡിക്ലറേഷന്‍ ഫോം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 28 മുതല്‍ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍വകലാശാലാ ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 13-ന് തുടങ്ങും.

ടീച്ചിംഗ് പ്രാക്ടീസ് പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2022 പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടീസ് പ്രാക്ടിക്കല്‍ മാര്‍ച്ച് 6-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

1, 2 സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. കൗണ്‍സലിംഗ് സൈക്കോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!