കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റ് സർവകലാശാലയിൽ മലയാളവാരാഘോഷം

HIGHLIGHTS : Calicut University News; Malayalam week celebration at University of Calicut

കാലിക്കറ്റ് സർവകലാശാലയിൽ മലയാളവാരാഘോഷം

കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്ന് മുതൽ ആറുവരെ മലയാളവാരം ആഘോഷിക്കുന്നു. സർവകലാശാലാ / കോളേജ് വിദ്യാർഥികൾക്ക് മത്സരങ്ങളും ഉണ്ടാകും. നവംബർ ഒന്നിന് രാവിലെ നോവലിസ്റ്റ് ഡോ. ജിസ ജോസ് എഴുത്തനുഭവങ്ങൾ പങ്കുവെക്കും. ഉച്ചക്ക് ഭാഷ – സാഹിത്യം – സംസ്കാരം പ്രശ്നോത്തരി. നവംബർ നാലിന് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം ഡിജിറ്റൽ കാലത്തെ വായനയെ പറ്റി പ്രഭാഷണം നടത്തും. ഉച്ചക്ക് ഇടശ്ശേരിക്കവിതാലാപനമത്സരം. നവംബർ അഞ്ചിന് നിരൂപകൻ ഇ.പി. രാജഗോപാലൻ ഭാഷയും അതിജീവനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഉച്ചക്ക് വായന മത്സരം. നവംബർ ആറിന് കവി എം.എം. സചീന്ദ്രൻ പുരാവൃത്തങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9074692622.

sameeksha-malabarinews

പ്രഭാഷണവും ചർച്ചയും

കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ വിസിറ്റിംഗ് പ്രൊഫസറായി ചുമതലയേറ്റ പ്രൊഫ. ജി. മോഹൻ ഗോപാൽ നവംബർ നാലിന് രാവിലെ 10 മണിക്ക് സർവകലാശാലാ ഇ.എം.എസ്. സെമിനാർ ഹാളിൽ പ്രഭാഷണം നടത്തും. തുടർന്ന് ജനാധിപത്യവും വികസനവും എന്ന വിഷയത്തിൽ ചർച്ചയും സംവാദവും നടക്കും. സി. എച്ച്. ചെയർ ഗവേണിംഗ് ബോഡി അംഗം ഡോ. എം.കെ. മുനീറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ സർവകലാശാലാ ചരിത്ര പഠനവകുപ്പ് പ്രൊഫസർ ഡോ. കെ. എസ്. മാധവൻ, കോഴിക്കോട് ഗവ. ലോ കോളേജ് പ്രിൻസിപ്പൽ കെ.എസ്. വിദ്യുത്, അഡ്വ. നജ്മ തബ്ഷീറ തുടങ്ങിയവർ സംസാരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446334931 എന്ന നമ്പറിൽ ബന്ധപ്പെടുക.

കാലിക്കറ്റിലെ പെൻഷൻകാർ ജീവൽ പത്രിക സമർപ്പിക്കണം

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ച മുഴുവൻ പെൻഷൻകാരും ജീവൽ പത്രികയും നോൺ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റും ഫാമിലി പെൻഷൻ വാങ്ങുന്നവർ ജീവൽ പത്രികയോടൊപ്പം പുനർവിവാഹം നടന്നിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർവകലാശാല ഫിനാൻസ് വിഭാഗത്തിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.  സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നവംബർ രണ്ടു മുതൽ സ്വീകരിക്കും. അംഗീകൃത അക്ഷയ കേന്ദ്രം, പോസ്റ്റ് ഓഫീസ്, ബാങ്ക് മുതലായ കേന്ദ്രങ്ങൾ വഴി ജീവൽ പത്രിക ഓൺലൈനായും (ജീവൻ പ്രമാൺ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്) സമർപ്പിക്കാം. അംഗീകൃത കേന്ദ്രങ്ങളുടെ പട്ടിക ജീവൻ പ്രമാൺ പോർട്ടലിൽ ലഭ്യമാണ് (https://jeevanpramaan.gov.in/locater) . ജീവൻ പ്രമാൺ പത്രിക വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർ സാങ്ക്ഷനിങ് / ഡിസ്‌ബർസ്മെന്റ് ഏജൻസി എന്നത് യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് എന്ന് തിരഞ്ഞെടുക്കേണ്ടതും പെൻഷൻകാരുടെ പി.പി.ഒ. നമ്പർ ആവശ്യപ്പെടുന്ന സ്ഥലത്ത് പെൻഷൻ ഐ.ഡി. നമ്പറും രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം അവരുടെ ജീവൽ പത്രിക പെൻഷൻ സെക്ഷനിൽ ലഭ്യമാകാതിരിക്കാനും അതുവഴി പെൻഷൻ ലഭിക്കുന്നത് തടസ്സപ്പെടാനും സാധ്യതയുണ്ട്. ജീവൻ പ്രമാൺ വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർ അവയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് യഥാസമയം സമർപ്പിക്കുന്നവരുടെ പെൻഷൻ മാത്രമേ 2024 ഡിസംബർ മാസം മുതൽ ലഭ്യമാകൂ. സർട്ടിഫിക്കറ്റ് മാതൃക സർവകലാശാലാ ഫിനാൻസ് വിഭാഗത്തിലും സർവകലാശാലാ വെബ്സൈറ്റിൽ പെൻഷനേഴ്സ് സ്പോട്ടിലും ലഭ്യമാകും.

ഹാൾടിക്കറ്റ്

നവംബർ അഞ്ചിന് തുടങ്ങുന്ന വിദൂര വിഭാഗം (SDE – CBCSS – UG) അഞ്ചാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ, (2020 മുതൽ 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

വൈവ

ആറാം സെമസ്റ്റർ മൂന്ന് വർഷ യൂണിറ്ററി എൽ.എൽ.ബി. ഏപ്രിൽ 2024 വൈവ നവംബർ ഒന്നിന് തുടങ്ങും. കേന്ദ്രം : ഗവ. ലോ കോളേജ് കോഴിക്കോട്, ഗവ. ലോ കോളേജ് തൃശ്ശൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – 2021 പ്രവേശനം മുതൽ) പി.ജി. – എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്. എം., എം.എ. ബിസിനസ് എക്കണോമിക്സ്, ഡെവലപ്മെന്റ് എക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 190/- രൂപ പിഴയോടെ നവംബർ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠനവകുപ്പുകളിലെ ( CCSS ) മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ), അഞ്ചാം സെമസ്റ്റർ (2021,2022 പ്രവേശനം) ഏഴാം സെമസ്റ്റർ (2021 പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ – സയൻസ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ ആറു വരെയും 190/- രൂപ പിഴയോടെ നവംബർ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.

സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 190/- രൂപ പിഴയോടെ നവംബർ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 28 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

ബി.എ. മൾട്ടിമീഡിയ ( CBCSS ) ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മാത്രം ) നവംബർ 2023 പ്രാക്റ്റിൽ പരീക്ഷ നവംബർ ഒന്നിനും രണ്ടാം സെമസ്റ്റർ ( 2022 പ്രവേശനം മാത്രം )  ഏപ്രിൽ 2024, നാലാം സെമസ്റ്റർ ( 2020 പ്രവേശനം മാത്രം ) ഏപ്രിൽ 2023 പ്രാക്റ്റിൽ പരീക്ഷകൾ നവംബർ രണ്ടിനും നടക്കും. കേന്ദ്രം : മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജ് പുറമണ്ണൂർ.

രണ്ടാം സെമസ്റ്റർ ( 2023 ബാച്ച് ) ബി.വോക്. മൾട്ടിമീഡിയ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പലൂർ കൊടുങ്ങല്ലൂർ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ നാല്, ആറ് തീയതികളിൽ തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

സെപ്റ്റംബർ 23-ന് നടത്താനിരുന്ന സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ (2000 മുതൽ 2003 വരെ പ്രവേശനം) ബി.ആർക്. EN 2K 101 Mathematics – I പേപ്പർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ പുനക്രമീകരിച്ചത് പ്രകാരം നവംബർ 26-ന് നടത്തും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ ( CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2014 പ്രവേശനം മാത്രം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ നവംബർ 18-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

രണ്ടാം വർഷ ( 2020 പ്രവേശനം മുതൽ ) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും.

മൂന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.സി.എ. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ഒൻപതിന് തുടങ്ങും.

ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ട് വർഷ ബി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിഭാഗം അവസാന വർഷ എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!