Edit Content

Section

Edit Content

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; എം.എഡ്. പ്രവേശനം 2025 ; അപേക്ഷാ തീയതി നീട്ടി

HIGHLIGHTS : Calicut University News; M.Ed. Admission 2025; Application Date Extended

എം.എഡ്. പ്രവേശനം 2025 ; അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ എം.എഡ്. പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നവംബർ 20-ന് വൈകിട്ട് 4.00 മണി വരെ നീട്ടി. അപേക്ഷാ ഫീസ്: എസ്.സി. / എസ്.ടി. 740/- രൂപ, മറ്റുള്ളവര്‍ 1205/- രൂപ. താത്പര്യമുള്ളവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുമായി ബന്ധപ്പെട്ട് ഒഴിവ് ഉറപ്പു വരുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം പ്രിന്റ്ഔട്ട് എടുത്ത് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോൺ : 0494 2407017, 7016, 2660600.

പരീക്ഷ

എട്ടാം സെമസ്റ്റർ ( 2014 സ്‌കീം – 2014 പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷകളും സർവകലാശാലാ എഞ്ചിനീയറിങ്‌ കോളേജിലെ എട്ടാം സെമസ്റ്റർ ( 2014 സ്‌കീം – 2015 പ്രവേശനം ) ഏപ്രിൽ 2022, (2016 പ്രവേശനം) നവംബർ 2022, (2017 പ്രവേശനം) ഏപ്രിൽ 2023, (2018 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകളും ഡിസംബർ അഞ്ചിന് തുടങ്ങും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ്‌ കോളേജ് (ഐ.ഇ.ടി.). വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, നാലാം സെമസ്റ്റർ എം.എ. തമിഴ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!