
ഗവേഷണഫണ്ടുകള്‍ ചെലവഴിക്കാന്‍ നിയമാവലി ലളിതമാക്കും : വി.സി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷണ പദ്ധതികള്‍ക്ക് ലഭിക്കുന്ന തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ കഴിയാവുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. ഗവേഷണ ഫണ്ടുകള്‍ ചെലവഴിക്കുന്നതിലെ ഭരണപരമായുള്ള പ്രശ്‌നങ്ങളും ഓഡിറ്റ് തടസ്സങ്ങളും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി. ഗോപിനാഥന്‍, റിട്ട. സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ മോഹനഭാസ് എന്നിവരാണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവരുമായി സംവദിച്ചത്. കേന്ദ്രഫണ്ടുകളും വിദേശഫണ്ടുകളും ലഭിക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി ഇവ ചെലവഴിക്കാനുള്ള നിയമാവലികള്‍ ലഘൂകരിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു. ഗവേഷണ ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരീക്ഷകൾ മാറ്റി
കാലിക്കറ്റ് സർവകലാശാല ജൂലൈ 31-ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.
പി.ജി. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024 – 2025 അധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിനുള്ള (PGCAP) രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് സഹിതം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടക്കേണ്ടതില്ല. ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് വിദ്യാർഥികൾക്ക് സ്ഥിരപ്രവേശനം നേടാവുന്നതാണ്. ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്ന് മണിവരെ സ്റ്റുഡന്റ് ലോഗിനിൽ സൗകര്യം ലഭ്യമാകും.കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.
ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി ഫിനാൻസ് / കോ-ഓപ്പറേഷൻ എന്നീ വിഷയങ്ങളിൽ ഒന്നിൽ ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ ചെയ്യുന്നതിന് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബി.കോം. ബിരുദം എടുത്തവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ആഗസ്റ്റ് 17 വരെയും 100/- രൂപ പിഴയോടെ 24 വരെയും 500/- രൂപ അധിക പിഴയോടെ 31 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള മുഴുവൻ രേഖകളും സഹിതം ‘ഡെപ്യൂട്ടി രജിസ്ട്രാർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ), സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ – 673 635’ എന്ന വിലാസത്തിൽ എത്തിക്കേണ്ട അവസാന തീയതി സെപ്റ്റംബർ അഞ്ച്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ : 0494 2407356, 2400288.
പരീക്ഷാ അപേക്ഷ
എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഏപ്രിൽ 2024 ( 2019 & 2020 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി, നവംബർ 2024 ( 2016 മുതൽ 2018 വരെ പ്രവേശനം ) സപ്ലിമെന്ററി, ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മാർച്ച് 2024 (2020 പ്രവേശനം) റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയ പ്രകാരം പിഴ കൂടാതെ ആഗസ്റ്റ് 30 വരെയും 190/- രൂപ പിഴയോടെ സെപ്റ്റംബർ രണ്ട് വരെയും അപേക്ഷിക്കാം.
പരീക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക്. നവംബർ 2022 (2018 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 (2017 പ്രവേശനം), നവംബർ 2021 (2016 പ്രവേശനം), സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ഏപ്രിൽ 2021 (2014 & 2015 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 29-ന് തുടങ്ങും. കേന്ദ്രം: സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
വിവിധ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS 2020 & 2021 പ്രവേശനം ) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം ആഗസ്റ്റ് 8, 9 തീയതികൾ വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (CCSS 2022 & 2020 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.




