കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; വിജ്ഞാനവിതരണത്തിന് ഇന്ത്യന്‍ ജേണലുകളെ ശക്തിപ്പെടുത്തണം- പ്രൊഫ. ദേവിക പി. മാടള്ളി

വിജ്ഞാനവിതരണത്തിന് ഇന്ത്യന്‍ ജേണലുകളെ ശക്തിപ്പെടുത്തണം- പ്രൊഫ. ദേവിക പി. മാടള്ളി

ഇന്ത്യന്‍ ഗവേഷണ ജേണലുകളെ ശക്തിപ്പെടുത്താനും വിജ്ഞാനം ജനാധിപത്യപരമായി വിതരണം ചെയ്യാനുമുള്ള നടപടികള്‍ കര്‍ശനമാക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ലൈബ്രറി നെറ്റ് വര്‍ക്ക് സെന്റര്‍ (ഇന്‍ഫ്‌ളിബ്‌നെറ്റ്) ഡയറക്ടര്‍ പ്രൊഫ. ദേവിക പി. മാടള്ളി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി സയന്‍സ് പഠനവകുപ്പും സി.എച്ച്.എം.കെ. ലൈബ്രറിയും ചേര്‍ന്ന് ‘ ഓപ്പണ്‍ സയന്‍സ് ആന്റ് സ്‌കോളേര്‍ലി പബ്ലിഷിങ് ‘ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫ്രോണ്ടിയര്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അവര്‍. വലിയ തുക മുടക്കി വിദേശ ജേണലുകളില്‍ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എല്ലാവര്‍ക്കും താങ്ങാനാകില്ല. കേന്ദ്രസര്‍ക്കാറിന്റെ ‘ വണ്‍ നേഷന്‍, വണ്‍ സബ്‌സ്‌ക്രിപ്ഷന്‍ ‘ (ഒ.എന്‍.ഒ.എസ്.) പദ്ധതി വ്യാപകമാകുന്നതോടെ കൂടുതല്‍പ്പേരിലേക്ക് അറിവ് ലഭ്യമാക്കാനാകുമെന്നും പ്രൊഫ. ദേവിക അഭിപ്രായപ്പെട്ടു. സര്‍വകലാശാലയില്‍ ഒ.എന്‍.ഒ.എസ്. പദ്ധതിക്കും അവര്‍ തുടക്കംകുറിച്ചു. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. പഠനവകുപ്പ് മേധാവിയും സിന്‍ഡിക്കേറ്റംഗവുമായ ഡോ. കെ. മുഹമ്മദ് ഹനീഫ, സര്‍വകലാശാലാ ലൈബ്രേറിയന്‍ എന്‍.പി. സജയ എന്നിവര്‍ സംസാരിച്ചു.

അയ്യങ്കാളി വാർഷിക പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ ചരിത്ര പഠനവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാത്മാ അയ്യങ്കാളി ചെയർ അയ്യങ്കാളി വാർഷിക പ്രഭാഷണം സംഘടിപ്പിച്ചു. ‘ആധുനിക കേരളം: ജാതി ശരീരത്തിൽ നിന്നും പൗരശരീരത്തിലേക്ക്’ എന്ന വിഷയത്തിൽ മലയാളം സർവകലാശാല പൈതൃകപഠന സ്കൂൾ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.വി. ശശി മുഖ്യ പ്രഭാഷണം നടത്തി. അയ്യങ്കാളിയെക്കുറിച്ചുള്ള ഗവേഷണം നടത്തുന്ന ചെറായി രാമദാസിനെ ചടങ്ങിൽ രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ആദരിച്ചു. വകുപ്പ് മേധാവി ഡോ. എം.ആർ. മന്മഥൻ അധ്യക്ഷനായി. ചെയർ കോ – ഓർഡിനേറ്റർ ഡോ. സതീഷ് പാലങ്കി, ഡോ. കെ.എസ്. മാധവൻ, മരിയ വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.

ചെതലയം ഐ.ടി.എസ്.ആറിൽ ബി.കോം. / എം.എ. സോഷ്യോളജി സീറ്റൊഴിവ്

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) താമസിച്ചുകൊണ്ട് പഠിക്കാവുന്ന ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ ( 09 സീറ്റ് ), എം.എ. സോഷ്യോളജി ( 16 സീറ്റ് ) പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ആഗസ്റ്റ് 29-ന് വൈകീട്ട് മൂന്ന് മണി വരെ ഐ.ടി.എസ്.ആറിൽ വന്ന് പ്രവേശനം നേടാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്.എസ്.എൽ.സി., ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐ.ടി.എസ്.ആർ. ഓഫിസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9645598986, 6282064516, 9744013474, 9048607115.

പേരാമംഗലം എസ്.എം.എസ്സിൽ എം.ബി.എ. സീറ്റൊഴിവ്

തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് എല്ലാ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 30-ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കാലിക്കറ്റ് സർവകലാശാലാ ക്യാപ് ഐ.ഡി. ഇല്ലാത്തവരെയും KMAT ഇല്ലാത്തവരെയും പരിഗണിക്കും. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. (എച്ച്) വിഭാഗത്തിലുള്ളവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ : 7012812984, 8848370850.

തളിക്കുളം സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. / എം.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ., എം.സി.എ. പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 29-ന് വൈകീട്ട് മൂന്ന് മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2607112, 9846211861, 8547044182.

സോഷ്യൽ സർവീസ് പ്രോഗ്രാം സർട്ടിഫിക്കറ്റ് സെപ്റ്റംബർ 25 വരെ അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ 2023 അധ്യയന വർഷം ബി.എ., ബി.കോ., ബി.ബി.എ. പ്രോഗ്രാമുകളിൽ പ്രവേശനം നേടിയവർ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ സോഷ്യൽ സർവീസ് പ്രോഗ്രാം ( CUSSP ) പ്രകാരം 12 ദിവസത്തെ സാമൂഹിക സേവനം നിർവഹിച്ചതിന് ശേഷം ആയതിന്റെ സർട്ടിഫിക്കറ്റ് അതത് സ്ഥാപനങ്ങളിലെ അധികാരികളിൽ നിന്ന് ഒപ്പ്, ഓഫീസ് സീൽ, കൃത്യമായ തീയതി, സാമൂഹിക സേവനം നിർവഹിച്ച കാലയളവ് എന്നിവ രേഖപ്പെടുത്തി സ്റ്റുഡന്റസ് പോർട്ടലിൽ സെപ്റ്റംബർ 25-നകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. സാമൂഹിക സേവനം ആറ് ദിവസം – പഞ്ചായത്ത് / കോർപ്പറേഷൻ / മുനിസിപ്പാലിറ്റി / ജില്ലാ സാക്ഷരതാ മിഷൻ എന്നീ സ്ഥാപനങ്ങളിൽ ഏതിലെങ്കിലും ഒന്നിലും ആറ് ദിവസം – ഗവ. അംഗീകൃത ഹോസ്പിറ്റൽ / ഓൾഡ് ഏജ് ഹോം / പെയിൻ ആന്റ് പാലിയേറ്റിവ് സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഏതിലെങ്കിലും ഒന്നിലും നിർവഹിക്കണം. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സാമൂഹിക സേവനം നിർവഹിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇളവ് ലഭിക്കുന്നതിനായി മെഡിക്കൽ ബോർഡ് നൽകുന്ന അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ( വാലിഡിറ്റിയുള്ളത് ) സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ .

ഓഡിറ്റ് കോഴ്സ് പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗം (CBCSS – 2023 പ്രവേശനം) ബി.എ., ബി.കോ., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെയുള്ള ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷകൾക്ക് ഓൺലൈനായി പിഴ കൂടാതെ സെപ്റ്റംബർ 10 വരെയും 100/- രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. വിശദ വിജ്ഞാപനം വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top